Skip to main content

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായപ്രവാഹം തുടരുന്നു ഇതുവരെ 5.61 കോടി രൂപ

 

പ്രളയക്കെടുതിയില്‍ തകര്‍ന്ന സംസ്ഥാനത്തിന്റെ പുനരുജ്ജീവനത്തിനായി ജില്ലയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സഹായപ്രവാഹം തുടരുന്നു. സമൂഹത്തിന്റെ താനാതുറകളില്‍പ്പെട്ട സംഘടനകളും വ്യക്തികളും വലിയ തോതില്‍ സഹായങ്ങള്‍ എത്തിക്കുന്നുണ്ട്. ഇന്നലെ (24) വരെ 5.61 കോടി രൂപ ജില്ലയില്‍ നിന്നും ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചിട്ടുണ്ട്. 

ശ്രീവത്സം ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍.കെ.രാജേന്ദ്രന്‍പിള്ള അഞ്ച് ലക്ഷം രൂപയുടെ ചെക്ക് ജില്ലാ കളക്ടര്‍ക്ക് കൈമാറി. റിട്ട.തഹസീല്‍ദാര്‍ അബ്ദുള്‍ മനാഫ്, ശ്രീവത്സം ഗ്രൂപ്പ് മാനേജര്‍ ഹരിലാല്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. 

തടിയൂര്‍ കാര്‍മല്‍ കോണ്‍വന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപകരും        വിദ്യാര്‍ഥികളും ചേര്‍ന്ന് സമാഹരിച്ച 45000 രൂപ സ്‌കൂള്‍ മാനേജര്‍ സിസ്റ്റര്‍ ഫില്‍സിറ്റ, പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജസ്‌ലറ്റ് എന്നിവര്‍ ചേര്‍ന്ന് ജില്ലാ കളക്ടര്‍ക്ക് കൈമാറി. അധ്യാപകരായ നെല്‍സണ്‍ പി.എബ്രഹാം, സിസ്റ്റര്‍ എല്‍സ, സ്റ്റാഫ് സെക്രട്ടറി ബീനാ ആനന്ദ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. 

കുളനട ഗ്രാമപഞ്ചായത്തിലെ കുറവര്‍സമുദായ സംരക്ഷണ സമിതി അംഗങ്ങള്‍ സമാഹരിച്ച 25000 രൂപ ജില്ലാ കളക്ടര്‍ക്ക് കൈമാറി. കുറവര്‍സമുദായ സംരക്ഷണ സമിതി പ്രസിഡന്റ് കെ.ശിവരംഗന്‍, ജനറല്‍ സെക്രട്ടറി സി.കെ.അയ്യപ്പന്‍, ജോയിന്റ് സെക്രട്ടറി ജെ.ജോഗീന്ദര്‍, കമ്മിറ്റി അംഗങ്ങളായ ടി.കെ.രാമചന്ദ്രന്‍, പി.എന്‍.മുരളി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. 

റാന്നി ഹോളിഫാമിലി പബ്ലിക് സ്‌കൂള്‍ അധ്യാപകാരും വിദ്യാര്‍ഥികളും ചേര്‍ന്ന് സമാഹരിച്ച 40000 രൂപ ജില്ലാ കളക്ടര്‍ക്ക് കൈമാറി. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഇ.എ.ജിഷ, ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ അന്നമ്മ ഈശോ, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.                  (പിഎന്‍പി 3031/18)

date