Skip to main content

ശാസ്ത്ര പഠനങ്ങളുടെ കലവറ ഒരുക്കി സ്‌കൂള്‍ സയന്‍സ് പാര്‍ക്ക് ഉദ്ഘാടനം ചെയ്തു

 

സ്‌കൂള്‍ സയന്‍സ് പാര്‍ക്കിന്റെ സംസ്ഥാനതല ഉദ്ഘാടനം പ്രമാടം നേതാജി ഹയര്‍ സെക്കന്ററി സ്‌കൂളില്‍  അടൂര്‍ പ്രകാശ് എംഎല്‍എ നിര്‍വഹിച്ചു. പുതു തലമുറയില്‍ ശാസ്ത്ര അവബോധം വളര്‍ത്താന്‍ സയന്‍സ് പാര്‍ക്കിലൂടെ സാധിക്കുമെന്നും പുസ്തകങ്ങള്‍ക്കൊപ്പം പ്രായോഗികമായ പ്രവര്‍ത്തനങ്ങളിലൂടെ മുന്നേറുവാന്‍ സയന്‍സ് പാര്‍ക്കിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണം എന്നും അദ്ദേഹം പറഞ്ഞു. പ്രമാടം ഗ്രാമപഞ്ചായത്തിലെ  അഞ്ചു സ്‌കൂളുകളിലാണ് സയന്‍സ് പാര്‍ക്ക് ഒരുക്കിയത്. പൊതു വിദ്യാഭ്യാസത്തിന്റെ     നിലവാരം കൂടുതല്‍ ഉയര്‍ത്തുന്നതിന് എസ് എസ് എ നടപ്പിലാക്കുന്ന നൂതന പദ്ധതിയാണ് സ്‌കൂള്‍ സയന്‍സ് പാര്‍ക്ക്. സംസ്ഥാനത്ത് എല്ലാ അപ്പര്‍ പ്രൈമറി     സ്‌കൂളുകളിലും സയന്‍സ് പാര്‍ക്ക് ഒരുക്കുക എന്ന ലക്ഷ്യത്തോടെ തെരഞ്ഞെടുത്ത          സ്‌കൂളുകള്‍ക്ക് സാമ്പത്തിക സഹായവും അക്കാദമിക പിന്തുണയും നല്‍കുന്നു. സയന്‍സ് പാര്‍ക്ക് ഒരുക്കുന്നതിനുള്ള സംസ്ഥാന തല ശില്പശാലയില്‍ വിവിധ ജില്ലകളിലെ അധ്യാപകര്‍ പങ്കെടുത്തു.ശില്പശാലയില്‍ രൂപപ്പെട്ട ശാസ്‌ത്രോപകരണങ്ങള്‍ ഉപയോഗിച്ചാണ് സയന്‍സ് പാര്‍ക്ക് ഒരുക്കിയിരിക്കുന്നത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി അധ്യക്ഷത വഹിച്ച ചടങ്ങില്‍ കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി കെ കോന്നിയൂര്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ ജി അനിത, ജില്ലാ പഞ്ചായത്ത് അംഗം എലിസബത്ത് അബു, പ്രമാടം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനന്ദവല്ലിയമ്മ, പ്രമാടം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുലോചന ദേവി, പ്രമാടം ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ കെ എം മോഹനന്‍, എസ് എസ് എ ജില്ലാ പ്രോജക്ട് ഓഫീസര്‍ ഡോ. ആര്‍ വിജയമോഹനന്‍, എസ് എസ് എ പ്രോഗ്രാം ഓഫീസര്‍ പി എ സിന്ധു, കോന്നി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സുമയ്യ ബീഗം, നേതാജി ഹയര്‍ സെക്കന്ററി സ്‌കൂള്‍ മാനേജര്‍ രാജേഷ് ആക്ലോത്ത്, നേതാജി ഹയര്‍ സെക്കന്ററി സ്‌കൂള്‍ എച്ച് എം ജെയ്‌സി വര്‍ഗീസ്, പ്രിന്‍സിപ്പല്‍ ആര്‍ ദിലീപ്, പി ടി എ പ്രസിഡന്റ് വി ശ്രീനിവാസന്‍, കോന്നി എസ്എസ്എ ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ എന്‍ എസ് രാജേന്ദ്രകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.         (പിഎന്‍പി 3032/18)

date