Skip to main content
ലോക്‌സഭ തിരഞ്ഞെടുപ്പ്: ജില്ലാതല മാധ്യമ നിരീക്ഷണ സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

ലോക്‌സഭ തിരഞ്ഞെടുപ്പ്: ജില്ലാതല മാധ്യമ നിരീക്ഷണ സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

 

ആലപ്പുഴ: ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമ നിരീക്ഷണം ശക്തമാക്കാൻ ജില്ലാതല മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി(എം.സി.എം.സി.) ഓഫീസും  മീഡിയ സെന്ററും  ജില്ല പഞ്ചായത്ത് മിനി ഹാളിൽ പ്രവർത്തനം ആരംഭിച്ചു. ജില്ല തിരഞ്ഞെടുപ്പ് ഓഫീസറും എം.സി.എം.സി സെല്ലിന്റെ അധ്യക്ഷനുമായ  ജില്ല കളക്ടർ അലക്‌സ് വർഗീസ് മീഡിയ സെന്ററിൻരെ  ഉദ്ഘാടനം നിർവഹിച്ചു.  

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ മാധ്യമങ്ങളിൽ വരുന്ന രാഷ്ട്രീയ പരസ്യങ്ങളുടെ മുൻകൂർ സർട്ടിഫിക്കേഷൻ, മാധ്യമ  നിരീക്ഷണം, പെയ്ഡ് ന്യൂസ് മോണിറ്ററിംഗ് എന്നിവയാണ് എം.സി.എം.സിയുടെ പരിധിയിൽ വരുന്നത്.  അച്ചടി മാധ്യമങ്ങൾ, ഇലക്ട്രോണിക്ക് മാധ്യമങ്ങൾ, കേബിൾ ടിവി, ഇന്റർനെറ്റ്, സാമൂഹിക മാധ്യമങ്ങൾ, ഓൺലൈൻ എഡിഷനുകൾ  തുടങ്ങിയവയെല്ലാം സമിതിയുടെ പരിഗണനയിൽ വരും. എ.ഡി.എം. വിനോദ് രാജ്, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ജി.എസ്. രാധേഷ്, തിരഞ്ഞെടുപ്പ് മീഡിയ നോഡൽ ഓഫീസറായ ജില്ല ഇൻഫർമേഷൻ ഓഫീസർ കെ.എസ്.സുമേഷ്, തഹസിൽദാർ എസ്.അൻവർ, തിരഞ്ഞെടുപ്പ് ജൂനിയർ സൂപ്രണ്ട് ഗ്ലാഡ്‌വിൻ ടി.എ., അസിസ്റ്റന്റ് നോഡൽ ഓഫീസർ എസ്പൻഡീച്ചർ മോണിട്ടറിങ്  എസ്.എം. ഫാമിൻ തുടങ്ങിയവർ പങ്കെടുത്തു. രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെയാണ് എം.സി.എം.സിയുടെ പ്രവർത്തനം. 
ചിത്രവിവരണം
ജില്ലാതല എം.സി.എം.സിയുടെ പ്രവർത്തനം ജില്ല തിരഞ്ഞെടുപ്പ് ഓഫീസറും എം.സി.എം.സി സെല്ലിന്റെ അധ്യക്ഷനുമായ  ജില്ല കളക്ടർ അലക്‌സ് വർഗീസ് ഉദ്ഘാടനം ചെയ്യുന്നു.

date