Skip to main content
സ്വീപിന്റെ ആഭിമുഖ്യത്തില്‍ കേരള ഫെഡറേഷന്‍ ഓഫ് ബ്ലൈന്‍ഡ്, ജില്ലാ സാമൂഹ്യനീതി ഓഫീസ് എന്നിവയുടെ സഹകരണത്തോടെ അന്ധര്‍, കാഴ്ചപരിമിതര്‍ എന്നിവര്‍ക്ക്  ബ്രയിലി ലിപി അടയാളപ്പെടുത്തിയിട്ടുള്ള ഇ വി എം, വിവിപാറ്റ് വോട്ടിങ് മെഷീന്‍ പരിചയപ്പെടുത്തുന്നത്തിനായി സംഘടിപ്പിച്ച ക്ലാസ്

വോട്ട് ചെയ്യാം, അകകണ്ണിന്റെ വെളിച്ചെത്തില്‍

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അന്ധരും കാഴ്ച പരിമിതരുമായവര്‍ക്ക് സ്വന്തമായി വോട്ട് ചെയ്യാം. സ്വതന്ത്രമായും തടസ്സ രഹിതമായും വോട്ടു ചെയ്യുന്നതിന് ബ്രയിലി ലിപി അടയാളപ്പെടുത്തിയിട്ടുള്ള ഇ വി എം, വി വി പാറ്റ് വോട്ടിംഗ് യന്ത്രം എന്നിവ പരിചയപ്പെടുത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഭിന്നശേഷി സൗഹൃദമായി നടത്തുന്നതിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തിലാണ് അന്ധരും കാഴ്ച പരിമിതരുമായവര്‍ക്ക് പരിശീലനം നല്‍കിയത്. കേരള ഫെഡറേഷന്‍ ഓഫ് ബ്ലൈന്‍ഡ്, ജില്ലാ സാമൂഹ്യനീതി ഓഫീസ് എന്നിവയുടെ സഹകരണത്തോടെയാണ് ക്ലാസ് സംഘടിപ്പിച്ചത്. മാങ്ങാട്ടുപറമ്പ് കുഴിച്ചാല്‍ കെ എഫ് ബി ഓഫീസില്‍ ജില്ലാ സാമൂഹിക നീതി ഓഫീസര്‍ പി ബിജു ഉദ്ഘാടനം ചെയ്തു. സ്വീപ് ജില്ലാ അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ സാജന്‍ സി വര്‍ഗീസ് അധ്യക്ഷത വഹിച്ചു. മാസ്റ്റര്‍ ട്രെയിനര്‍ പി പ്രമോദ്  ക്ലാസെടുത്തു. കല്യാശ്ശേരി മണ്ഡലം അസി.റിട്ടേണിങ് ഓഫീസര്‍ കെ അജിത് കുമാര്‍, സ്വീപ് കല്യാശ്ശേരി മണ്ഡലം നോഡല്‍ ഓഫീസര്‍ എം പി സുനില്‍ കുമാര്‍, സിഡിപിഒ കെ നിര്‍മല, കേരള ഫെഡറേഷന്‍ ഓഫ് ബ്ലൈന്‍ഡ് ജില്ലാ സെക്രട്ടറി ടി എന്‍ മുരളീധരന്‍, സംസ്ഥാന കമ്മിറ്റി അംഗം ബേബി ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു. 27ന് തോട്ടട സമാജ് വാദി കോളനിക്ക് സമീപത്തെ കെ എഫ് ബി ഓഫീസിലും പരിശീലനം നടക്കും.

date