Skip to main content

അറിയിപ്പുകൾ

ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

കേരള ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ്, കോഴിക്കോട് ജില്ലാ ഓഫീസില്‍ നിന്നും 2023 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ പെന്‍ഷന്‍ ഗുണഭോക്താക്കളും 2024 ഏപ്രില്‍ 30 നകം ഓഫീസില്‍ നേരിട്ട് ഹാജരാകുകയോ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയോ ചെയ്യണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.  അല്ലാത്തപക്ഷം ഏപ്രില്‍ മുതലുള്ള പെന്‍ഷന്‍ അനുവദിക്കുന്നതല്ല. ഫോണ്‍: 0495-2372434

കുഫോസില്‍ ബിരുദാനന്തര ബിരുദം, പി.എച്ച്.ഡി

കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയില്‍ (കുഫോസ്), ഫിഷറീസ്, സമുദ്രശാസ്ത്രം, എന്നീ മേഖലകളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ 2024 - 25 വര്‍ഷത്തില്‍ നടത്തുന്ന എം.എഫ്.എസ് .സി (9 വിഷയം), എം.എസ്.സി ( 12 വിഷയം), എം.ബി.എ, എം.ടെക് (5 വിഷയം ), പി.എച്ച്.ഡി എന്നീ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് വിജ്ഞാപനം പുറപ്പെടുവിച്ചു. നാല് ഫാക്കല്‍റ്റികളുടെ കീഴിലാണ് പി.എച്ച്. ഡി നടത്തുന്നത്.
ഓണ്‍ലൈന്‍ ആയി  അപേക്ഷ നൽകാന്‍  www.admission.kufos.ac.in  വെബ്സൈറ്റ് സന്ദര്‍ശിക്കുക. എല്ലാ ബിരുദാനന്തര ബിരുദ കോഴ്സുകളിലും രണ്ടു എന്‍.ആര്‍. ഐ (NRI) സീറ്റുകള്‍ വീതം ഉണ്ട്. ഈ ക്വാട്ടയില്‍ അപേക്ഷിക്കുന്നവരും ഓണ്‍ലൈന്‍ ആയി അപേക്ഷ നൽകണം.  കോഴ്സുകള്‍, ഫീസ്, സീറ്റുകളുടെ എണ്ണം എന്നീ വിവരങ്ങള്‍ക്ക് www.kufos.ac.in  വെബ്‌സൈറ്റിലെ പ്രോസ്‌പെക്ടസ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 18.

date