Skip to main content

അറിയിപ്പുകൾ

സിവില്‍ സര്‍വീസ് പരിശീലനം
 

സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമി നടത്തുന്ന 2024-25 വര്‍ഷത്തെ സിവില്‍ സര്‍വീസ് പരീക്ഷ പരിശീലന കോഴ്‌സിലേക്ക് ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. (ഫലം കാത്തിരിക്കുന്ന അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം) ഏപ്രില്‍ 28 നു കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ഒരു വര്‍ഷത്തെ   കോച്ചിംഗ് ക്ലാസ്സിലേക്ക് പ്രവേശനം. പ്രവേശന പരീക്ഷയുടെ രജിസ്‌ട്രേഷന് https://kscsa.org  സന്ദര്‍ശിക്കുക. സ്‌കൂള്‍ വിദ്യാര്‍ത്ഥിക്കായുളള ടി.ഡി.സി/ഫൗണ്ടേഷന്‍ കോഴ്‌സിലേക്കും, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായുളള പി.സി.എം, കോഴ്‌സുകളിലേക്കും പ്രവേശനം നേടാം. വിവരങ്ങള്‍ക്ക് 0495-2386400/8281098870.

കെല്‍ട്രോണ്‍ കമ്പ്യൂട്ടര്‍  കോഴ്സുകൾ 

കെല്‍ട്രോണ്‍ കോഴിക്കോട് നടത്തുന്ന കമ്പ്യൂട്ടര്‍  കോഴ്സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു.  ബേസിക്ക് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പ്രോഗ്രാം, ജാവ, പൈത്തണ്‍, സി ആന്റ് സി ++ മുതല്‍ നൂതന ടെക്‌നോളജി കോഴ്‌സുകളായ എ.ഐ , ഐ.ഒ.റ്റി, ലാപ്ടോപ് സര്‍വ്വീസിംഗ് കൂടാതെ നെറ്റ് വര്‍ക്കിംഗ്, ഡിസിഎ, ഡാറ്റാ എന്‍ട്രി എന്നീ പിഎസ് സി അംഗീകൃത കോഴ്‌സുകള്‍, ഗ്രാഫിക്‌സ് ആന്റ് വിഷ്വല്‍ എഫക്ട്‌സ്, ആനിമേഷന്‍, ലോജിസ്റ്റിക്‌സ്, ഫയര്‍ ആന്റ് സേഫ്റ്റി, ഫൈബര്‍ ഒപ്റ്റിക്‌സ് തുടങ്ങിയ കോഴ്‌സുകളിലേക്കുമുളള അഡ്മിഷന്‍ തുടരുന്നു. ക്ലാസ്സുകള്‍ ഏപ്രില്‍ 10 ന് ആരംഭിക്കും. ഫോണ്‍: 0495 2301772, 8590605275.

date