Skip to main content

തിരഞ്ഞെടുപ്പ് സ്ക്വാഡുകളുടെ പരിശോധന: ലഹരി വസ്തുക്കള്‍ പിടികൂടി

ലോക്‍സഭാ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയില്‍ എക്സൈസ് വകുപ്പ് നടത്തിയ പ്രത്യേക പരിശോധനയില്‍ ലഹരി വസ്തുക്കള്‍ പിടികൂടി.  പൊന്നാനി നിയമസഭാ മണ്ഡലത്തില്‍ നിന്നും 8400 രൂപ വിലവരുന്ന 15 ഗ്രാം കഞ്ചാവും നിലമ്പൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നും 50550 രൂപ വിലവരുന്ന 33.7 ലിറ്റര്‍ വിദേശ മദ്യവുമാണ് എക്സൈസ് സംഘം പിടികൂടിയത്. പ്രതികള്‍ക്കെതിരെ എക്സൈസ്  കേസെടുത്തു.

date