Skip to main content

തിരഞ്ഞെടുപ്പ് നിരീക്ഷകർ ജില്ലയിൽ

നാമനിർദേശപത്രിക സമർപ്പണം പൂർത്തിയായതോടെ തിരഞ്ഞെടുപ്പ് നിരീക്ഷകർ ജില്ലയിൽ സജീവമാകുന്നു. ഇടുക്കി ലോക്‌സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് നിരീക്ഷണ ചുമതലകള്‍ നിര്‍വഹിക്കാന്‍ മൂന്ന് ഒബ്സര്‍വര്‍മാരാണ് എത്തിയിട്ടുള്ളത്. 1999 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥനായ വികാസ് സിതാറാംജി ഭാലെയാണ് മണ്ഡലത്തിലെ ജനറല്‍ ഒബ്സര്‍വര്‍. 2015 ഐ പി എസ് ഉദ്യോഗസ്ഥയായ ഗൗതമി സാലി പൊലിസ് ഒബ്സര്‍വറുടേയും 2008 ഐ ആർ എസ് ഉദ്യോഗസ്ഥനായ ഹിവാസെ അനൂപ് സദാശിവ് എക്സ്പെന്‍ഡീച്ചര്‍ ഒബ്സര്‍വറുടേയും ചുമതല നിർവഹിക്കുന്നു.

ലോക്‌സഭ തിരഞ്ഞെടുപ്പ് സംബന്ധിച്ച് പൊതുജനങ്ങൾക്ക് ഒബ്‌സർവർമാരെ നേരിട്ട് ബന്ധപ്പെടാം. ചെറുതോണി സർക്കാർ അതിഥി മന്ദിരത്തിലാണ് ഒബ്‌സർവര്മാരുടെ ഓഫീസ് പ്രവർത്തിക്കുന്നത്. രാവിലെ 9.30 മുതൽ 10.30 വരെയും വൈകുന്നേരം 4 മണി മുതൽ 5 വരെയും ജനറല്‍ ഒബ്സര്‍വറെ അതിഥി മന്ദിരത്തിലെ 101 ആം നമ്പർ മുറിയിൽ പൊതുജനങ്ങൾക്ക് സന്ദർശിക്കാം.

ജനറല്‍ ഒബ്സര്‍വര്‍ :വികാസ് സിതാറാംജി ഭാലെ
ഇമെയിൽ : genobserveridk@gmail.com
മൊബൈൽ : 7012456663

പോലീസ് ഒബ്സര്‍വര്‍ : ഗൗതമി സാലി
ഇമെയിൽ : policeobserveridk2024@gmail.com
മൊബൈൽ : 70123 23345

എക്സ്പെന്‍ഡീച്ചര്‍ ഒബ്സര്‍വർ :ഹിവാസെ അനൂപ് സദാശിവ്
ഇമെയിൽ : expobserveridk@gmail.com
മൊബൈൽ : 8921190996

date