Skip to main content

പോളിങ് ഉദ്യോഗസ്ഥർക്ക് ആദ്യഘട്ടം പരിശീലനം ഏപ്രിൽ മൂന്നുമുതൽ അഞ്ചുവരെ

 

കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പിന് പോളിങ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ഏപ്രിൽ 3,4,5 തിയതികളിലായി നടക്കും. ആദ്യഘട്ടത്തിൽ  പ്രിസൈഡിങ് ഓഫീസർമാർക്കും ഫസ്റ്റ് പോളിങ് ഓഫീസർമാർക്കുമുള്ള പരിശീലനമാണ് നടക്കുക. രാവിലെ പത്തുമണിക്കും ഉച്ചകഴിഞ്ഞു രണ്ടുമണിക്കുമായി രണ്ടു ബാച്ചുകളിലായാണ് പരിശീലനം. പോളിങ് ഓഫീസർമാർക്കുമുള്ള പരിശീലനം രണ്ടാം ഘട്ടത്തിൽ നടക്കും.

പോളിങ് ജോലിക്കു നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരുടെ പരിശീലനകേന്ദ്രങ്ങൾ നിയമസഭാമണ്ഡലം തിരിച്ച് ചുവടെ:

പാലാ നിയമസഭാമണ്ഡലം: പാലാ സെന്റ് വിൻസെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ
കടുത്തുരുത്തി: കുറവിലങ്ങാട് ദേവമാതാ കോളജ്.
വൈക്കം:സത്യാഗ്രഹ സ്മാരക ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂൾ വൈക്കം
ഏറ്റുമാനൂർ: മാന്നാനം കെ.ഇ. ഇംഗ്ലീഷ് മീഡിയം സ്‌കൂൾ,
കോട്ടയം: സി.എം.എസ്. കോളജ് കോട്ടയം.
പുതുപ്പള്ളി: മരിയൻ സീനിയർ സെക്കൻഡറി സ്‌കൂൾ കോട്ടയം
ചങ്ങനാശേരി: സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂൾ ചങ്ങനാശേരി
കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ കാഞ്ഞിരപ്പള്ളി
പൂഞ്ഞാർ:സെന്റ് ഡൊമിനിക്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ കാഞ്ഞിരപ്പള്ളി

date