Skip to main content

തൊഴിലുടമകളെ ക്ഷണിക്കുന്നു

ജില്ലാ എംപ്ലോയ്‌മെന്റ്  എക്‌സ്‌ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററിലൂടെ തൊഴില്‍ രജിസ്‌ട്രേഷനും പ്രാഥമിക പരിശീലനവും നേടി തൊഴിലവസരം കാത്തുനില്ക്കുന്നവരെ നിയമിക്കാന്‍ തൊഴിലുടമകള്‍ക്ക് അവസരം. ആരോഗ്യമേഖല, ടെലികോം, ഐടി,  വിദ്യാഭ്യാസം, ഒട്ടോമൊബൈല്‍, ബിപിഒ, സെയില്‍സ്മാന്‍, മാര്ക്കാറ്റിംഗ്, എക്കൌണ്ടിംഗ്,  ഹോട്ടല്‍ മാനേജ്‌മെന്റ്‌റ്, വസ്ത്ര വ്യാപാരം, ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍, സേവനം  തുടങ്ങിയവയില്‍ ധാരാളം തൊഴിലന്വേഷകരുണ്ട്. പ്ലസ്ടു മുതല്‍  ബിരുദാനന്തര ബിരുദങ്ങളും പ്രൊഫഷണല്‍ യോഗ്യതകളും നേടിയവര്‍ ഇതിലുണ്ട്. തൊഴില്‍ ദാതാക്കള്‍ എംപ്ലോയബിലിറ്റി സെന്ററില്‍ ആയിരം രൂപ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ഫീസ് അടച്ചാല്‍ എത്ര തവണ വേണമെങ്കിലും ഏത് ജില്ലകളിലേക്കും അഭിമുഖം നടത്തി ഇഷ്ടാനുസരണം തെരഞ്ഞെടുക്കാം. അഭിമുഖം നടത്താനുള്ള സ്ഥലവും സൗകര്യങ്ങളും തികച്ചും സൗജന്യമാണ്. മറ്റ് ചിലവുകള്‍ യാതൊന്നുമില്ല. താല്‍പര്യമുള്ള തൊഴിലുടമകളോ പ്രധിനിധികളോ മലപ്പുറം സിവില്‍ സ്റ്റേഷനിലെ ജില്ലാ എംപ്ലോയബിലിറ്റി സെന്ററില്‍ പേര്  രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0483 2734 737; 7736862322.

 

date