Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 12-04-2024

ഡിആര്‍ഐ കണ്‍ട്രോള്‍ റൂം

 

ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന തലത്തില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്റ്‌സ് കണ്‍ട്രോള്‍ റൂം ആരംഭിച്ചു. കൊച്ചിന്‍  സോണൽ  യൂനിറ്റ്: 0484 2348053, കോഴിക്കോട് റീജ്യണല്‍  യൂനിറ്റ്: 0495 2770044, തിരുവനന്തപുരം  റീജ്യണല്‍ യൂനിറ്റ്: 0471 2300400, കണ്ണൂര്‍  റീജ്യണല്‍ യൂനിറ്റ്: 0497 2728655.

 

ഇ വി എം ലേക്ക് ആവിശ്യമായ ബാലറ്റ് പേപ്പറുകളും ടെൻഡേഡ് ബാലറ്റ് പേപ്പറുകളും കൈമാറി

 

 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിലെ ഇലക്ട്രോണിക് വോട്ടിങ് മെഷിനികളിലേക്ക് ആവിശ്യമായ 1650 ബാലറ്റ് പേപ്പറുകളും 26000  ടെൻഡേഡ് ബാലറ്റ് പേപ്പറുകളും കലക്ട്രേറ്റിൽ വെള്ളിയാഴ്ച എത്തി. തുടർന്ന് എഡിഎം കെ നവീൻ ബാബുവിൻ്റെ  നേതൃത്വത്തിൽ സൂക്ഷ്മ പരിശോധന നടത്തിയതിനുശേഷം ബന്ധപ്പെട്ട  എ ആർ ഒ മാർക്ക് കൈമാറി.

 

പടം)

 

പോസ്റ്റല്‍ ബാലറ്റിന് ഇനിയും അപേക്ഷിക്കാം

 

ജില്ലയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിയോഗിക്കപ്പെട്ട പോളിങ് ഉദ്യോഗസ്ഥര്‍, പോളിങ് ദിവസം ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഡ്രൈവര്‍മാര്‍,വീഡിയോഗ്രാഫര്‍മാര്‍, ആര്‍ ഒ, എആര്‍ഒ, ചെലവ് നിരീക്ഷണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് പോസ്റ്റല്‍ ബാലറ്റിനായി(ഫോറം 12,ഫോറം 12-എ) അപേക്ഷിക്കാന്‍ ഇനിയും അവസരം. ഏപ്രില്‍ 15,16,17 തിയതികളിലാണ്  ജില്ലയിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും അപേക്ഷ സ്വീകരിക്കാനുള്ള സംവിധാനമൊരുക്കുന്നത്.  രാവിലെ 10 മണിമുതല്‍ വൈകീട്ട് അഞ്ച് മണിവരെയാണ് അവസരം.

 

നിയമസഭാ മണ്ഡലം, കേന്ദ്രങ്ങള്‍ എന്ന ക്രമത്തില്‍

 

പയ്യന്നൂര്‍- എ കുഞ്ഞിരാമന്‍ അടിയോടി സ്മാരക ഗവ. വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കല്ല്യാശേരി- കെ പി ആര്‍ ഗോപാലന്‍ സ്മാരക ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, തളിപ്പറമ്പ്-   കരിമ്പം കില സെന്റര്‍ ഫോര്‍ ഓര്‍ഗാനിക് ഫാമിങ് ആന്റ്  വേസ്റ്റ് മാനേജ്‌മെന്റ് , ഇരിക്കൂര്‍-  ശ്രീകണ്ഠപുരം

ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, അഴീക്കോട്- പള്ളിക്കുന്ന് കൃഷ്ണമേനോന്‍ മെമ്മോറിയല്‍ വിമന്‍സ് കോളജ്, കണ്ണൂര്‍- ചൊവ്വ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍,ധര്‍മ്മടം- ചാല ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, തലശ്ശേരി- ഗവ. ബ്രണ്ണന്‍ കോളജ് ഓഫ് ടീച്ചര്‍ എഡ്യുക്കേഷന്‍, കൂത്തുപറമ്പ്-കൂത്തുപറമ്പ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, തൊക്കിലങ്ങാടി, മട്ടന്നൂര്‍- മട്ടന്നൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, പേരാവൂര്‍- തുണ്ടിയില്‍ സെന്റ് ജോസഫ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍

 

ഭിന്നശേഷി തിരിച്ചറിയല്‍ കാര്‍ഡ്; പരാതി പരിഹാര അദാലത്ത്  15ന്

 

ഭിന്നശേഷിക്കാര്‍ക്കുള്ള സവിശേഷ തിരിച്ചറിയല്‍ കാര്‍ഡു (യുഡിഐഡി) മായി ബന്ധപ്പെട്ട പരാതികള്‍, പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ഏപ്രില്‍ 15ന് പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ളവര്‍ക്കായി അദാലത്ത് നടത്തും. പേരാവൂര്‍, കണിച്ചാര്‍, കേളകം, കൊട്ടിയൂര്‍, മുഴക്കുന്ന്, കോളയാട്, മാലൂര്‍ ഗ്രാമ പഞ്ചായത്തുകളിലെ ഭിന്നശേഷിക്കാര്‍ക്കായി കൊട്ടിയൂര്‍ ഗ്രാമ പഞ്ചായത്തില്‍ രാവിലെ 9.30മുതല്‍ ഉച്ചക്ക് രണ്ടുവരെയാണ് അദാലത്ത്. അപേക്ഷിച്ചിട്ട് വര്‍ഷങ്ങള്‍ ആയിട്ടും കാര്‍ഡ് ലഭിക്കാത്ത പ്രശ്‌നം, കാലാവധി കഴിഞ്ഞ കാര്‍ഡ് പുതുക്കല്‍, അപേക്ഷ തള്ളിയതുമായി ബന്ധപ്പെട്ട പ്രശ്‌നം, നോട്ട് വെരിഫൈഡ് എന്ന് സ്റ്റാറ്റസ് കാണിക്കുന്ന പ്രശ്‌നം, യുഡിഐഡിയുമായി ബന്ധപ്പെട്ട മറ്റ് പരാതികൾ തുടങ്ങിയവ അദാലത്തില്‍ പരിഗണിക്കും. ഭിന്നശേഷിയുള്ള ആളുകള്‍ നേരിട്ട് ഹാജരാകേണ്ടതില്ല. പകരം രേഖകള്‍ സഹിതം മറ്റൊരാള്‍ക്ക് പങ്കെടുക്കാം. അദാലത്തില്‍ പങ്കെടുക്കുന്നവര്‍ ആധാര്‍ കാര്‍ഡ്, ഫോട്ടോ, വിരലടയാളം/ ഒപ്പ്, മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന്റെ അസൽ, നിലവില്‍ കിട്ടിയ യു ഡി ഐ ഡി കാര്‍ഡ്, യു ഡി ഐ ഡിക്ക് രജിസ്റ്റര്‍ ചെയ്തതിന്റെ രേഖ എന്നിവ കരുതണമെന്ന് സാമൂഹ്യ സുരക്ഷാ മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍: 9072302566, 7034124972, 8921725894, 9526214156, 9562484400.

 

 

സിവില്‍ സര്‍വീസ് പരിശീലനം

 

തിരുവനന്തപുരം കിലെ ഐ എ എസ് അക്കാദമിയില്‍ സിവില്‍ സര്‍വീസ് പ്രിലിമിനറി/ മെയിന്‍സ് പരീക്ഷകള്‍ക്ക് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.  കേരളത്തിലെ സംഘടിത അസംഘടിത മേഖലകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ മക്കള്‍ക്കും ആശ്രിതര്‍ക്കുമാണ് പരിശീലനം.  ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത.  താല്‍പര്യമുള്ള ബീഡി - ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴിലാളികളുടെ മക്കള്‍/ ആശ്രിതര്‍ ബന്ധപ്പെട്ട ക്ഷേമ ബോര്‍ഡുകളില്‍ നിന്ന് ആശ്രിതത്വ സര്‍ട്ടിഫിക്കറ്റ്  ഉള്‍പ്പെടെ വാങ്ങി ഏപ്രില്‍ 20നകം അപേക്ഷിക്കണം. പത്തുമാസമാണ് കോഴ്‌സ് കാലാവധി.  ഫോണ്‍: 7907099629.

 

ഇന്റര്‍വ്യൂ മാറ്റി

 

ഏപ്രില്‍ 16ന് ജില്ലാ ട്രഷറിയില്‍ പാര്‍ട്ട് ടൈം ജീവനക്കാരുടെ നിയമനത്തിനായി നടത്താന്‍ നിശ്ചയിച്ചിരുന്ന ഇന്റര്‍വ്യൂ മാറ്റിയതായി ജില്ലാ ട്രഷറി ഓഫീസര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

date