Skip to main content

സമ്പൂർണ്ണ സാക്ഷരതാ പ്രഖ്യാപന വാർഷികം

    കേരളം സമ്പൂർണ്ണ സാക്ഷരത കൈവരിച്ചതിന്റെ 33-ാം വാർഷികം  തിരൂരങ്ങാടി വെള്ളിലക്കാട് പത്മശ്രീ കെ. വി റാബിയയുടെ വസതിയിൽ വച്ച് നടന്നു. പത്മശ്രീ കെ. വി. റാബിയ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ്. ബിജു അദ്ധ്യക്ഷത വഹിച്ചു. പത്മശ്രീ കെ. വി. റാബിയയെയും വിരമിക്കുന്ന പ്രേരക്‍മാരായ ടി. ശ്രീധരൻ , എം ലീലാ രാധാകൃഷ്ണൻ , കെ. കൃഷ്ണൻ , കെ. കദീസൈ എന്നിവരെയും ചടങ്ങിൽ ആദരിച്ചു . നഗരസഭാ കൗൺസിലർമാരായ മുഹമ്മദലി അരിമ്പ്ര , പി. മെഹബൂബ് , ടി. അബ്ദുൽ റസാഖ്, സാക്ഷരതാ മിഷൻ സ്റ്റാഫ് കെ. മൊയ്തീൻ കുട്ടി എന്നിവർ പ്രസംഗിച്ചു. സാക്ഷരതാ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ സി. അബ്ദുൽ റഷീദ് സ്വാഗതവും പ്രേരക് എ സുബ്രമണ്യൻ നന്ദിയും പറഞ്ഞു.

date