Skip to main content

സമ്പൂര്‍ണ സാക്ഷരത പ്രഖ്യാപന വാര്‍ഷിക ദിനചാരണം 

ആലപ്പുഴ: സംസ്ഥാനം സമ്പൂര്‍ണ സാക്ഷരത കൈവരിച്ചതിന്റെ സാക്ഷരതാ പ്രഖ്യാപന വാര്‍ഷിക ദിനചാരണം ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.വി. ദേവദാസ് ഉദ്ഘാടനം ചെയ്തു. അദ്ദേഹം അക്ഷര കൈരളി വരിക്കാരനാകുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ല സാക്ഷരതാ മിഷന്‍ കോഡിനേറ്റര്‍ കൊച്ചുറാണി മാത്യു അധ്യക്ഷത വഹിച്ചു. മോണിറ്ററിംഗ് കോഡിനേറ്റര്‍ ടോജോ ജേക്കബ്, കെ.എസ്. പി.എ  ജില്ല സെക്രട്ടറി ഉദയനന്‍ ജില്ല അസിസ്റ്റന്റ് കോഡിനേറ്റര്‍ ലേഖ മനോജ്, ഓഫീസ് സ്റ്റാഫ് ജോസഫ്, പ്രേരക്മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

date