Skip to main content

അവശ്യ സര്‍വീസ് ജീവനകാര്‍ക്ക് ഏപ്രില്‍ 20 മുതല്‍ 22 വരെ വോട്ട് ചെയ്യാം

 

 

ലോക് സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അവശ്യ വിഭാഗത്തില്‍പ്പെട്ട  ജീവനക്കാര്‍ക്ക് വോട്ട് ചെയ്യുന്നതിന് പോസ്റ്റല്‍ വോട്ടിങ് സെന്ററുകള്‍ ഇടുക്കി ലോകസഭാ മണ്ഡലത്തിലെ വിവിധ നിയോജക മണ്ഡലങ്ങളില്‍ ഏപ്രില്‍ 20 മുതല്‍ ഏപ്രില്‍ 22 പ്രവര്‍ത്തിക്കും.  

 ദേവികുളം - റവന്യു ഡിവിഷണല്‍ ഓഫീസ്, ദേവികുളം, ഉടുമ്പന്‍ചോല -മിനി സിവില്‍ സ്റ്റേഷന്‍, നെടുംകണ്ടം,  തൊടുപുഴ-  താലൂക്ക് ഓഫീസ്, തൊടുപുഴ,  ഇടുക്കി - താലൂക്ക് ഓഫീസ്, ഇടുക്കി,  പീരുമേട്   -  മരിയന്‍ കോളേജ്, കുട്ടിക്കാനം എന്നിവടങ്ങളിലാണ്  സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്.   

ഈ 3 ദിവസങ്ങളില്‍  രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 മണി വരെ  ഈ വിഭാഗത്തില്‍പ്പെട്ട വോട്ടര്‍മാര്‍ക്ക് അതാത് നിയോജകമണ്ഡലത്തില്‍ സ്ഥാപിച്ചിട്ടുള്ള സെന്ററുകളില്‍ വോട്ട് ചെയ്യാം.  12ഡി യില്‍ അപേക്ഷ നല്‍കി അംഗീകരിച്ചിട്ടുള്ള വോട്ടര്‍മാര്‍ക്ക് ഈ മാര്‍ഗ്ഗത്തിലല്ലാതെ മറ്റൊരു രീതിയിലും വോട്ടു ചെയ്യാനാവില്ലായെന്നും ഫോറം 12ഡി യില്‍ അപേക്ഷ നല്‍കാത്തവരും അപേക്ഷ അംഗീകരിച്ചിട്ടില്ലാത്തവരും പോളിംഗ് ബൂത്തില്‍ നേരിട്ടെത്തി വോട്ട് ചെയ്യേണ്ടതാണെന്നും ജില്ലാ കളക്ടറും ജില്ലാ ഇലക്ഷന്‍ ഓഫീസറും കൂടിയായ ഷീബാ ജോര്‍ജ് അറിയിച്ചു.

 

 

 

date