Skip to main content

തെരഞ്ഞെടുപ്പ് ഡ്യൂട്ടി: പരിശീലനവേദിയിൽ മാറ്റം

2024 പാർലമെന്റ് തെരഞ്ഞെടുപ്പ് ജോലികൾക്കായി തിരുവനന്തപുരം, നേമം നിയോജക മണ്ഡലങ്ങളിൽ നിയോഗിക്കപ്പെട്ടിട്ടുള്ളതും ഏപ്രിൽ 21 ന് ഗവ: വിമൻസ് കോളേജിൽ (ഹാൾ നം. 1, ഹാൾ നം. 2, ഹാൾ നം. 3, ഹാൾ നം. 4) വച്ച് റിഫ്രഷർ പരിശീലനത്തിന് അറിയിപ്പ് ലഭിച്ചിട്ടുള്ളതുമായ ജീവനക്കാർ അന്നേ ദിവസം അതാതു ബാച്ചുകളിൽ ആർട്സ് കോളേജിന് സമീപമുള്ള തൈക്കാട് ഗവ. ലോവർ പ്രൈമറി സ്കൂളിലാണ് പരിശീലനത്തിന് ഹാജരാകേണ്ടതെന്ന് ജില്ലാ കളക്ടർ അറിയിച്ചു. എന്നാൽ ഏപ്രിൽ 22 ന് ഗവ. വിമൻസ് കോളേജിൽ നിശ്ചയിച്ചിരുന്ന പരിശീലനപരിപാടിയിൽ മാറ്റമില്ല എന്നും അറിയിപ്പിൽ പറയുന്നു.

date