Skip to main content

അതിഥി തൊഴിലാളികള്‍ക്കായി തിരഞ്ഞെടുപ്പ് ബോധവല്‍ക്കരണ ക്ലാസ്

 

ലോക്സഭാ തിരഞ്ഞെടുപ്പ് ബോധവല്‍ക്കരണം ലക്ഷ്യമിട്ട്  ഇടുക്കി സബ് കളക്ടര്‍ ഡോ. അരുണ്‍ എസ്. നായരുടെ നേതൃത്വത്തില്‍ അതിഥി തൊഴിലാളികള്‍ക്കായി ക്ലാസ്സ് സംഘടിപ്പിക്കുന്നു. ഇന്ന് (21) രാവിലെ 11 മണിക്ക് കരിങ്കുന്നത്തുള്ള ആതിര പ്ലൈവുഡ് എന്ന സ്ഥാപനത്തില്‍ വെച്ചാണ് പരിപാടി . തൊഴില്‍ വകുപ്പിന്റെ സഹകരണത്തോടെ സഘടിപ്പിക്കുന്ന പരിപാടിയില്‍ ജില്ലയിലെ എല്ലാ അതിഥി തൊഴിലാളികളുടെയും  പങ്കാളിത്തം ഉറപ്പുവരുത്തുകയാണ്  ലക്ഷ്യം. ഹിന്ദിയില്‍ ആയിരിക്കും ക്ലാസ്സ്. ഹരിത തിരഞ്ഞെടുപ്പ്, തിരഞ്ഞെടുപ്പ് എത്തിക്‌സ്  എന്നിവയാകും വിഷയങ്ങള്‍.

date