Skip to main content

തിരഞ്ഞെടുപ്പ് : സൗഹൃദ ഫുടബോള്‍ മത്സരം, ഹരിത ബൂത്ത് ഉദ്ഘാടനം പരിപാടികള്‍ ഇന്ന് തൊടുപുഴയില്‍

 

ലോക്സഭാ തിരഞ്ഞെടുപ്പ് ബോധവല്‍ക്കരണ പരിപാടിയായ സ്വീപ്പിന്റെ ഭാഗമായി  തൊടുപുഴ സോക്കര്‍ സ്‌കൂളില്‍ ഇന്ന് (21 )വൈകുന്നേരം 3.30 ന് റവന്യു വകുപ്പും പൊലീസ് വകുപ്പും തമ്മിലുള്ള സൗഹൃദ ഫുട്‌ബോള്‍ മത്സരം അരങ്ങേറും. ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് മത്സരം ഉദ്ഘാടനം ചെയ്യും. ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപ് ടി.കെ, സബ് കളക്ടര്‍ ഡോ.അരുണ്‍ എസ്. നായര്‍, ഡെപ്യൂട്ടി കളക്ടര്‍ കെ. മനോജ് തുടങ്ങിയവര്‍ പങ്കെടുക്കും. വൈകുന്നേരം 6 മണിക്ക് മുട്ടം  മലങ്കര ടൂറിസം ഹബ്ബില്‍  ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് ഹരിത ബൂത്ത് ഉദ്ഘാടനം ചെയ്യും. ഹരിത ചട്ടം പാലിച്ച് വോട്ട് രേഖപ്പെടുത്തുന്നതിന് ജനങ്ങളെ പ്രേരിപ്പിക്കുകയാണ് ഹരിത ബൂത്തിന്റെ ലക്ഷ്യം. മലങ്കര ടൂറിസം ഹബ്ബിന്റെ സഹകരണത്തോടെ മുട്ടം  പോളിടെക്‌നിക് കോളേജിലെ എന്‍ എസ് എസ് വിദ്യാര്‍ഥികളും മെക്കാനിക്കല്‍ യൂണിറ്റും ചേര്‍ന്നാണ് ഹരിത ബൂത്ത് നിര്‍മ്മിച്ചിരിക്കുന്നത്.

date