മാതൃകയാകാന്‍ ഹരിത ബൂത്ത് : ലോക്സഭാ തിരഞ്ഞെടുപ്പിന് ഇടുക്കിയുടെ മാതൃക
മുട്ടം മലങ്കര ടൂറിസം ഹബ്ബില്‍ ഒരുക്കിയ മാതൃകാ ഹരിത തിരഞ്ഞെടുപ്പ് ബൂത്ത് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ഹരിത ചട്ടം പാലിച്ച് വോട്ട് രേഖപ്പെടുത്തുന്നതിന് ജനങ്ങളെ പ്രേരിപ്പിക്കുകയാണ് ഹരിത ബൂത്തിന്റെ ലക്ഷ്യം. മലങ്കര ടൂറിസം ഹബ്ബിന്റെ സഹകരണത്തോടെ മുട്ടം പോളിടെക്നിക് കോളേജിലെ എന്‍ എസ് എസ് വിദ്യാര്‍ഥികളും മെക്കാനിക്കല്‍ യൂണിറ്റും ചേര്‍ന്നാണ് ഹരിത ബൂത്ത് നിര്‍മ്മിച്ചത്. ടൂറിസം ഹബ്ബില്‍ നടന്ന പരിപാടിയില്‍ തൊടുപുഴ എ ആര് ഒ യും ഇടുക്കി സബ് കളക്ടറുമായ ഡോ.അരുണ്‍ എസ്. നായര്‍, ഇടുക്കി എ ആര് ഒ യും ഡെപ്യൂട്ടി കളക്ടറുമായെ കെ മനോജ്, ഹുസൂര്‍ ശിരസ്തദാര്‍ ഷാജുമോന്‍, സ്വീപ് നോഡല്‍ ഓഫീസര്‍ ലിബു ലോറന്‍സ്, ശുചിത്വ മിഷന് ജില്ലാ കോ ഓഡിനേറ്റര്‍ കെ ആര് ഭാഗ്യരാജ് , മുട്ടം പോളിടെക്നിക് കോളേജ് സിവില്‍ വിഭാഗം മേധാവി സെലിന് ഭാസ്കര്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments