Skip to main content

പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ 'കേരളം ലോക്സഭയില്‍' ജില്ലയില്‍ പുറത്തിറക്കി

 

ആലപ്പുഴ: ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് പുറത്തിറക്കിയ 'കേരളം ലോക്സഭയില്‍' തിരഞ്ഞെടുപ്പ് ചരിത്രം 1952-2019 പുറത്തിറക്കി. 1951-52 ലെ ആദ്യ തിരഞ്ഞെടുപ്പ് മുതലുള്ള കേരളത്തിലെ ലോക്സഭാംഗങ്ങള്‍, വിശദമായ ഫലം, തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ചരിത്രം, തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിവിധ ആപ്പുകളുടെ പരിചയപ്പെടുത്തല്‍ എന്നിവ ഉള്‍പ്പെടുത്തിയുള്ള റഫറന്‍സ് ഗ്രന്ഥമാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ജില്ലാതല പ്രകാശനം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ല കളക്ടറുമായ അലക്സ് വര്‍ഗീസ് ജില്ല പോലീസ് മേധാവി ചൈത്ര തെരേസാ ജോണിന് നല്‍കി നിര്‍വഹിച്ചു. ജില്ല കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ മാവേലിക്കര ആര്‍.ഓയും അഡീഷണല്‍ ജില്ല മജിസ്ട്രേറ്റുമായ വിനോദ് രാജ്, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.എസ്.സുമേഷ്, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ജി.എസ് രാധേഷ്, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സൗമ്യ ചന്ദ്രന്‍,  സീനിയര്‍ സൂപ്രണ്ട് എസ്. അന്‍വര്‍, തിരഞ്ഞെടുപ്പ് ജൂനിയര്‍ സൂപ്രണ്ട് ടി.എ. ഗ്ലാഡ്വിന്‍ തുടങ്ങിയവര്‍ സംസാരിച്ചു

date