Skip to main content

പോസ്റ്റൽ വോട്ട് സമയപരിധി നീട്ടി

*അവശ്യ സർവീസ് വിഭാഗത്തിലുള്ളവർക്ക് ഇന്നും (ഏപ്രിൽ 24) വോട്ട് ചെയ്യാം

ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ അവശ്യ സർവീസിനായി നിയോഗിച്ചിട്ടുള്ള ജീവനക്കാർക്ക് പോസ്റ്റൽ വോട്ട് ചെയ്യുന്നതിനുള്ള സമയപരിധി ദീർഘിപ്പിച്ചു. പട്ടം സെന്റ് മേരീസ് ഹയർ സെക്കന്ററി സ്‌കൂളിൽ സജ്ജീകരിച്ചിരിക്കുന്ന പോസ്റ്റൽ വോട്ടിങ് സെന്ററിൽ ഇന്ന് (ഏപ്രിൽ 24) രാവിലെ 9 മുതൽ വൈകിട്ട് അഞ്ച് വരെ വോട്ട് ചെയ്യാൻ സൗകര്യമുണ്ടായിരിക്കും. അവശ്യസർവീസ് ജീവനക്കാർക്ക് മണ്ഡലാടിസ്ഥാനത്തിൽ നിശ്ചയിച്ചിട്ടുള്ള പോളിങ് ബൂത്തുകളിൽ വോട്ടവകാശം രേഖപ്പെടുത്താവുന്നതാണ് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം വരണാധികാരി കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.

date