Skip to main content

ലോക്‌സഭാ തെരഞ്ഞെടുപ്പ്: പരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി

ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഏപ്രില്‍ 25 നും വോട്ടെടുപ്പ് ദിവസമായ ഏപ്രില്‍ 26 നും അച്ചടി മാധ്യമങ്ങളില്‍ പരസ്യം ചെയ്യാന്‍ മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി (എം.സി.എം.സി.)യുടെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണ്. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് ചെയര്‍പേഴ്സണും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി. റഷീദ് ബാബു മെമ്പര്‍ സെക്രട്ടറിയുമായ എം.സി.എം.സി. ജില്ലാതല കമ്മിറ്റിയാണ്  അപേക്ഷ പരിശോധിച്ച് അനുമതി നല്‍കുന്നത്. കളക്ട്രേറ്റിലെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലാണ് അപേക്ഷ നല്‍കേണ്ടത്. പ്രസിദ്ധീകരിക്കുന്ന പരസ്യത്തിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ രണ്ട് പകര്‍പ്പ് ഉള്‍പ്പെടെ നിര്‍ദിഷ്ടമാതൃകയിലാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷ ഫോറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ലഭിക്കും. സംസ്ഥാന-ജില്ലാതല എം.സി.എം.സിയുടെ പ്രീ-സര്‍ട്ടിഫിക്കേഷനില്ലാതെ വോട്ടെടുപ്പ് ദിവസമോ തലേന്നോ രാഷ്ട്രീയപാര്‍ട്ടികള്‍, സ്ഥാനാര്‍ഥികള്‍, വ്യക്തികള്‍ പരസ്യങ്ങള്‍ നല്‍കാന്‍ പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ കര്‍ശന നിര്‍ദേശമുണ്ട്.

date