Skip to main content

പോസ്റ്റൽ വോട്ടിംഗ് കേന്ദ്രങ്ങൾ ഇന്നുകൂടി (ഏപ്രിൽ 25) പ്രവർത്തിക്കും

2024 ലോക്സഭാ പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കളക്ടറേറ്റിൽ പ്രവർത്തിച്ചുവരുന്ന തിരുവനന്തപുരം പാർലമെൻ്റ് മണ്ഡലത്തിലെ വോട്ടേഴ്സ് ഫെസിലിറ്റേഷൻ സെന്ററും (VFC) മറ്റ് ജില്ലകളുടെ വോട്ട് രേഖപ്പെടുത്തുന്നതിനുള്ള VFC യും ആറ്റിങ്ങൽ HPC യ്ക്കു വേണ്ടിയുള്ള VFC യും 25/04/2024 രാവിലെ 9.00 മണി മുതൽ വൈകുന്നേരം 5.00 മണി വരെ പ്രവർത്തിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. ഇലക്ഷൻ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് മേൽപ്പറഞ്ഞ സമയത്തിനുള്ളിൽ വോട്ട് രേഖപ്പെടുത്താവുന്നതാണ്.

date