Post Category
പാലക്കാട് ഡിവിഷന് കുങ്കിയാനകളെ അനുവദിച്ചു
വനം വകുപ്പിന്റെ പാലക്കാട് ഡിവിഷനു കീഴില്‍ കാട്ടാന ശൂല്യം രൂക്ഷമായതിനാല്‍ മലമ്പുഴ എം.എല്‍.എ വി.എസ്. അച്ചുതാനന്ദന്റെയും മറ്റു ജില്ലയിലെ ജനപ്രതിനിധികളുടെയും ആവശ്യത്തെ തുടര്‍ന്ന് വനം വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം രണ്ട് കുങ്കിയാനകളെ അനുവദിച്ചു. കുങ്കിയാനകളും പാപ്പാന്മാരും ഇന്ന് (സെപ്റ്റംബര്‍ 25) രാവിലെ 10.30 ന് ധോണി സാറ്റലൈറ്റ് കേന്ദ്രത്തില്‍ എത്തിച്ചേരുമെന്ന് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു. ഒലവക്കോട്, വാളയാര്‍ ഫോറസ്റ്റ് റേഞ്ചുകളുടെ പരിധിയിലേക്കാണ് പ്രത്യേക പരിശീലനം ലഭിച്ച കുങ്കിയാനകളെ അനുവദിച്ചിരിക്കുന്നത്.
date
- Log in to post comments