Skip to main content

കണ്ണൂര്‍ നഗരത്തില്‍ കൊട്ടിക്കലാശത്തിന് മാര്‍ഗനിര്‍ദേശം

 

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണത്തിന്റെ പരിസമാപ്തിയായ കൊട്ടിക്കലാശവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സിറ്റി പോലീസ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.  ഇതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 22ന് കണ്ണൂര്‍ അസി.പോലീസ് കമ്മീഷണറുടെ കാര്യാലയത്തില്‍ ചേര്‍ന്ന വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുടെ യോഗതീരുമാനത്തിന്റെ അടിസ്ഥാനത്തലാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.

എല്‍ ഡി എഫ് ജാഥ ബുധനാഴ്ച വൈകിട്ട് 4.15 ന് പുതിയ ബസ് സ്റ്റാന്റില്‍ നിന്നാരംഭിച്ച്  ഐ ഒ സി വഴി റെയില്‍വേ മുത്തപ്പന്‍ ക്ഷേത്രം റോഡ് വഴി 4.45 മണിക്ക് പ്ലാസ്സ ജംങ്ഷനില്‍ എത്തി മുഴുവന്‍ പ്രവര്‍ത്തകരും കടന്നു പോയതിനു ശേഷം റെയില്‍വേ സ്റ്റേഷന്‍, മുനീശ്വരന്‍ കോവില്‍, പഴയ ബസ് സ്റ്റാന്റ്, യോഗശാല ജംങ്ഷനിലെത്തി സ്റ്റേഡിയം കോര്‍ണര്‍ വഴി 5.30ന് കാല്‍ടെക്സ്, കെ എസ് ആര്‍ ടി സി പരിസരത്ത് എത്തി ആറ് മണിക്ക് സമാപിക്കും. യോഗശാല റോഡില്‍ നിന്ന് അഞ്ച് മണിക്ക് യു ഡി എഫ് ജാഥ കാര്‍ഗില്‍ ജംങ്ഷന്‍ ഭാഗത്തേക്ക് കടന്നു പോയതിനു ശേഷം മാത്രമേ എല്‍ ഡി എഫ് ജാഥ സ്റ്റേഡിയം കോര്‍ണര്‍ ഭാഗത്തേക്ക് കടക്കുകയുള്ളു.

ബി ജെ പി ജാഥ 4.45 ന് പ്രഭാത് ജംങ്ഷനില്‍ നിന്നാരംഭിച്ച് ഫോര്‍ട്ട് റോഡ് വഴി പ്ലാസ ജംങ്ഷനില്‍ അഞ്ച് മണിക്ക് എത്തി ചേര്‍ന്ന് റെയില്‍വേ സ്റ്റേഷന്‍, മുനീശ്വരന്‍ കോവില്‍ വഴി 5.30ന ്പഴയ ബസ് സ്റ്റാന്റിലെത്തി ആറ് മണിക്ക് അവസാനിപ്പിക്കുന്നതിനും പ്ലാസ ജംങ്ഷനില്‍ എല്‍ ഡി എഫ് ജാഥ മുഴുവനും 4.45 നുള്ളില്‍  കടന്നു പോയി 15 മിനുട്ടിനു ശേഷം മാത്രമേ റെയില്‍വേ സ്റ്റേഷന്‍ റോഡിലേക്ക് പ്രവേശിക്കാന്‍ പാടുള്ളു എന്നും തീരുമാനിച്ചു.

യു ഡി എഫ് ജാഥ 3.15ന് കണ്ണൂര്‍ സിറ്റി ഭാഗത്ത് നിന്നും ആരംഭിച്ച് ചേമ്പര്‍ ഹാള്‍, ഗാന്ധി സര്‍ക്കിള്‍  സ്റ്റേഡിയം കോര്‍ണര്‍ വഴി അഞ്ച് മണിക്ക് മുമ്പായി യോഗശാല ജംങ്ഷന്‍ കടന്ന് കാര്‍ഗില്‍ ജംങ്ഷന്‍ പോലീസ് ക്ലബ് താവക്കര ഐഒസി വഴി റെയില്‍വേ മുത്തപ്പന്‍ ക്ഷേത്രം റോഡ് വഴി 5.30 ന് എസ്ബിഐ ജംങ്ഷനില്‍ എത്തി ആറ് മണിക്ക് അവസാനിപ്പിക്കുന്നതിനും തീരുമാനമായി .

കൊട്ടിക്കലാശവുമായി ബന്ധപ്പെട്ട് ജാഥയില്‍ പടക്കങ്ങള്‍ പൊട്ടിക്കുന്നത് അനുവദനീയമല്ല. ജാഥയില്‍ പങ്കു ചേരുന്ന ഇരു ചക്രവാഹനങ്ങളില്‍ രണ്ടു പേരില്‍ കൂടുതല്‍ അനുവദനീയമല്ല.
കൊട്ടിക്കലാശത്തിന് മുന്നണികള്‍ മുന്‍കൂട്ടി നിശ്ചയിച്ച റൂട്ടുകളില്‍ പ്രകടനത്തോടൊപ്പം മാത്രമേ  പ്രചരണ വാഹനങ്ങള്‍ സഞ്ചരിക്കാന്‍ പാടുള്ളു.

കൂടാതെ കൊട്ടിക്കലാശവുമായി ബന്ധപ്പെട്ട് 24ന് ഉച്ചക്ക്  മൂന്ന് മണി മുതല്‍ ആറ് മണി വരെ കണ്ണൂര്‍ നഗരത്തില്‍ - പ്രഭാത് ജംങ്ഷന്‍, എസ് ബി ഐ ജംങ്ഷന്‍, പ്ലാസ, റെയില്‍വേ സ്റ്റേഷന്‍ റോഡ്, മുനീശ്വരന്‍ കോവില്‍, പഴയ ബസ് സ്റ്റാന്റ്, യോഗശാല റോഡ്, സ്റ്റേഡിയം കോര്‍ണര്‍, കാല്‍ടെക്സ്, ചേമ്പര്‍ ഹാള്‍, താവക്കര, ഐഒസി എന്നിവിടങ്ങളില്‍ ഉണ്ടാകുന്ന ഗതാഗതക്കുരുക്കുകളൊഴിവാക്കുന്നതിന് ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും തീരുമാനിച്ചു. 24ന് ഉച്ചക്കു ശേഷം അത്യാവശ്യ വാഹനങ്ങള്‍ മാത്രം നഗരത്തില്‍ പ്രവേശിക്കാവൂ എന്നും, പുതിയതെരു ഭാഗത്തു നിന്നും തലശ്ശേരി ഭാഗത്തേക്ക് പോകേണ്ടുന്ന വാഹനങ്ങള്‍ തെക്കീ ബസാര്‍ ധനലക്ഷ്മി  താണ വഴി തിരിച്ചു വിടുന്നതാണെന്നും പോലീസ് അറിയിച്ചു.

date