Skip to main content

ലോക്സഭ തിരഞ്ഞെടുപ്പ് 12 ഡി: ജില്ലയില്‍ 22,629 പേര്‍ വോട്ടുചെയ്തു

ആലപ്പുഴ: ലോക്സഭ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ 12 ഡി ഫോമില്‍ അപേക്ഷിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം ലഭിച്ചവര്‍ക്കുള്ള വോട്ടിംഗ് പൂര്‍ത്തിയായപ്പോള്‍ ജില്ലയില്‍ വോട്ടു ചെയ്തത് 22,629 പേര്‍. ആലപ്പുഴ മണ്ഡലത്തില്‍ 11,222 പേരും മാവേലിക്കര മണ്ഡലത്തില്‍ 11,407 പേരുമാണ് ഈ ഇനത്തില്‍ വോട്ടു ചെയ്തത്. 85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍, ഭിന്നശേഷിക്കാര്‍, എസെന്‍ഷ്യല്‍ സര്‍വീസ് എന്നിവരാണ് 12 ഡി പ്രകാരം പോസ്റ്റല്‍ വോട്ടിനായി അപേക്ഷിച്ചത്. 20, 21, 22 തിയതികളിലായിരുന്നു ഇവര്‍ക്കുള്ള വോട്ടെടുപ്പ്.

ആലപ്പുഴ മണ്ഡലത്തില്‍ 85 വയസ്സിന് മുകളില്‍ പ്രായമുള്ള 6744 പേരും ഭിന്നശേഷിക്കാരായ 3047 പേരും വോട്ടു ചെയ്തു. 1431 പേരാണ് എസെന്‍ഷ്യല്‍ സര്‍വീസ് വിഭാഗത്തില്‍ വോട്ട് ചെയ്തത്. 

മാവേലിക്കര മണ്ഡലത്തില്‍ 85 വയസ്സിന് മുകളില്‍ പ്രായമുള്ള 8071 പേരും ഭിന്നശേഷിക്കാരായ 2561 പേരും വോട്ടു ചെയ്തു. 775 പേരാണ് എസെന്‍ഷ്യല്‍ സര്‍വീസ് വിഭാഗത്തില്‍ ഇവിടെ വോട്ട് ചെയ്തത്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയാണ് 85 വയസ്സിന് മുകളില്‍ പ്രായമുള്ളവരുടെയും ഭിന്നശേഷിക്കാരുടെയും വോട്ട് രേഖപ്പെടുത്തിയത്.

date