Skip to main content

ജില്ലയിലെ വൈദ്യുതി മുടക്കവും, വോള്‍ട്ടേജ് ക്ഷാമവും:- ചര്‍ച്ച ഏപ്രില്‍ 30ന്

 

 

ഇടുക്കി ജില്ലയിലെ പല പ്രദേശങ്ങളിലും വൈദ്യുതി മുടക്കവും വോള്‍ട്ടേജ് ക്ഷാമവും ചുണ്ടിക്കാട്ടി നിരവധി പരാതികള്‍  മാധ്യമങ്ങളില്‍  വന്നിരുന്നു. തൊടുപുഴ നഗര പ്രദേശം, കുമ്മംകല്ല്, ദേവികുളം, വട്ടവട, കട്ടപ്പന  കൂടാതെ അതിര്‍ത്തി മേഖലകളിലും നിരന്തരമുള്ള വൈദ്യുതി മുടക്കവും വോള്‍ട്ടേജ് ക്ഷാമവും  റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ അംഗം അഡ്വ. എ.ജെ.വില്‍സണ്‍ : കംപ്‌ളയന്‍സ് എക്്‌സാമിനറോട് പ്രാഥമിക അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടു. പ്രാഥമിക അന്വേഷണത്തില്‍ വാര്‍ത്തകള്‍ ശരിയാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ റഗുലേറ്ററി കമ്മീഷന്‍ വിശദമായ അന്വേഷണത്തിന് ഏപ്രില്‍ 15ന് ഉത്തരവിട്ടു. ഇതിന്റെ ഭാഗമായി ഏപ്രില്‍ 30ന് അന്വേഷണ ഉദ്യോഗസ്ഥന്‍ വൈദ്യുതി ബോര്‍ഡിലെ ഉന്നത ഉദ്യേഗസ്ഥന്‍മാരുമായി ഒരു ചര്‍ച്ച നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. ) ഇടുക്കി ജില്ലയിലെ വൈദ്യുതി മുടക്കം സംബന്ധിച്ചും വോള്‍ട്ടേജിന്റെ അപര്യാപ്തത സംബന്ധിച്ചും ഉള്ള പരാതികളും അഭിപ്രായങ്ങളും ഏപ്രില്‍ 29ന് വൈകിട്ട് 5 മണിക്ക് മുന്‍പായി തൊടുപുഴ കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനിയറുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കേണ്ടതാണ്, ksercekmca@gmail.com എന്ന ഇ-മെയിലും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാവുന്നതാണ്.

 

 

date