Skip to main content

നെല്ല് ജനിതകസംരക്ഷകരുടെ സംഗമം

ഉത്തര കേരളത്തിലെ നെല്ല് ജനിതക സംരക്ഷകരുടെ സംഗമം നാളെ(27) പിലിക്കോട് ഉത്തര മേഖല കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നടത്തും.  ഉത്തര മേഖല കാര്‍ഷിക ഗവേഷണ കേന്ദ്രം സംരക്ഷിച്ചുവരുന്ന നൂറിലധികം നാടന്‍ നെല്ലിനങ്ങള്‍ ഈ വര്‍ഷവും ഗവേഷണ കേന്ദ്രത്തില്‍ വിളയിച്ചിട്ടുണ്ട്. കര്‍ഷകര്‍ക്കും കൃഷി ഉദ്യോഗസ്ഥര്‍ക്കും നെല്ല് ജനിതക ശേഖരപാടം നേരിട്ട് കാണുന്നതിനും വിലയിരുത്തുന്നതിനും അവസരം നല്‍കും.  ഇതോടൊപ്പം കേരളത്തിലെ ആദ്യത്തെ പൈത്യക വിത്ത് ഗ്രാമമായി പ്രഖ്യാപിച്ച പിലിക്കോടിനുളള നാടന്‍ നെല്ലിനങ്ങളുടെ രണ്ടാംഘട്ട വിത്ത് വിതരണ ഉദ്ഘാടനവും നടക്കും. എം.രാജഗോപാലന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിക്കും. പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി ശ്രീധരന്‍ അധ്യക്ഷതവഹിക്കും. 

date