Skip to main content

ഡി.എല്‍.ആര്‍.സി യോഗം ചേര്‍ന്നു; കളക്ടറേറ്റില്‍ ആര്‍ അദാലത്ത്  

 കാര്‍ഷിക വിഭാഗത്തില്‍ പുതിയ കണ്ടുപിടിത്തങ്ങളുടെ ഭാഗമായി വളരെയധികം അടിസ്ഥാന സൗകര്യവികസന പ്രവര്‍ത്തനങ്ങള്‍ ജില്ലാതലത്തില്‍ നടപ്പിലാക്കുന്നതിനാല്‍ അത്തരം പദ്ധതികള്‍ക്ക് വായ്പാ സൗകര്യം ചെയ്തുകൊടുക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ത് ബാബു ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. ലൈഫ് മിഷനില്‍പ്പെടുത്തി കുറഞ്ഞ വരുമാനമുള്ളവര്‍ക്ക് ഹൗസിംഗ് ലോണ്‍ കൊടുക്കുവാന്‍ ബാങ്കുകള്‍ തയ്യാറാകണമെന്നും എസ് സി, എസ്ടി വിഭാഗങ്ങള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കണമെന്നും കളക്ടര്‍ പറഞ്ഞു. 460 ചതുരശ്ര അടി വിസ്തീര്‍ണ്ണം വരുന്ന വീടുകളായിരിക്കും ഇപ്രകാരം നിര്‍മ്മിക്കുന്നത്.
    എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ സഹായം അനുവദിച്ചിട്ടുണ്ട്.  ഈ സാഹചര്യത്തില്‍ ഇവരുടെ വായ്പ്പകളുടെ കാര്യത്തില്‍ ബാങ്കുകള്‍ സാവകാശം നല്‍കണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടു.  റിക്കവറി നടപടികളുടെ ഭാഗമായി നാളെ(27) ആര്‍ ആര്‍ അദാലത്ത് കളക്ടറേറ്റില്‍ നടത്തും. അറുന്നൂറോളം  വായ്പാ കുടിശികക്കാരെ അദാലത്തില്‍ വിളിച്ചിട്ടുണ്ട്. ഇവര്‍ക്ക് അദാലത്തില്‍ ഇളവുകള്‍ അനുവദിക്കും. സിന്‍ഡിക്കേറ്റ് ബാങ്ക് ഉള്‍പ്പെടെ ഏഴു ബാങ്കുകള്‍ പങ്കെടുക്കും.  പ്രധാനപ്പെട്ട ബാങ്കുകളിലൊന്നായ കോ ഓപ്പറേറ്റീവ് ബാങ്കിന്റെ പ്രതിനിധിയായ ജോയിന്റ് റജിസ്ട്രാര്‍ അടുത്ത മീറ്റിങ്ങ് മുതല്‍ കൃത്യമായി പങ്കെടുക്കണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു.
    കളക്ടറേറ്റില്‍ നടന്ന ഡി.എല്‍.ആര്‍.സി യോഗം ജില്ലാ കളക്ടര്‍ ഡോ. സജിത് ബാബു ഉദ്ഘാടനം ചെയ്തു. സിന്‍ഡിക്കേറ്റ്് ബാങ്ക് റീജിനല്‍ മാനേജര്‍ എന്‍.സുദര്‍ശനന്‍, റിസര്‍വ് ബാങ്ക്് മാനേജര്‍ വി.ജയരാജ്, കാസര്‍കോട് ലീഡ് ഡിസ്ട്രിക്ട് മാനേജര്‍ സി.എസ് രമണന്‍, വിവിധ ബാങ്ക് പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

    

date