Skip to main content

കെസ്‌റു,ജോബ് ക്ലബ്,ശരണ്യ  പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു

2018-19 സാമ്പത്തിക വര്‍ഷം കെസ്‌റു,ജോബ് ക്ലബുകള്‍, ശരണ്യ എന്നിവ തുടങ്ങാനുദ്ദേശിക്കുന്ന കാസര്‍കോട് ജില്ലാക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുവാന്‍ അവസരം.  ജില്ലാ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ച് കാസറകോട്, ടൗണ്‍ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഹോസ്ദുര്‍ഗ്ഗ് എന്നീ ഓഫീസുകളില്‍ ബന്ധപ്പടുക. ജില്ലാ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, കാസര്‍റകോട്.ഫോണ്‍:04994 255582ടൗണ്‍ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, ഹോസ്ദുര്‍ഗ്ഗ് ഫോണ്‍: 04672 209068
ജോബ് ക്ലബ്ബ്:- പരമാവധി വായ്പ 10,00000 രൂപ, സബ്‌സിഡി 25 ശതമാനം (പരമാവധി 2,00000 രൂപ), പ്രായം.21 നും 40 നും മദ്ധ്യ.(പട്ടിക ജാതി, പട്ടികവര്‍ഗ, അംഗപരിമിത ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഞ്ചു വര്‍ഷവും, കേരളത്തിലെ മറ്റു പിന്നോക്ക സമുദായത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് മൂന്നു വര്‍ഷവും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കും. കുടുംബ വാര്‍ഷിക വരുമാനം 1,00000 രുപയില്‍ കുറവായിരിക്കണം.
കെസ്‌റു (കേരള സ്റ്റേറ്റ് സെല്‍ഫ് എംപ്‌ളോയ്‌മെന്റ് സ്‌കീം ഫോറ് ദ രജിസ്റ്റേര്‍ഡ് അണ്‍ എംപ്‌ളോയ്ഡ്):-
പരമാവധി വായ്പ 1,00000, സബ്‌സിഡി 20 ശതമാനം (പരമാവധി 20,000 രൂപ),  പ്രായം 21 നും 50 മദ്ധ്യ, കുടുബവാര്‍ഷികവരുമാനം 1,00000 രൂപയില്‍ കുറവായിരിക്കണം.
ശരണ്യാ സ്വയം തൊഴില്‍ പദ്ധതി:-
പരമാവധി വായ്പ 50000,സബ്‌സിഡി-50 ശതമാനം. പരമാവധി 25000 രൂപ. പ്രായപരിധി -18 നും 55 നും മദ്ധ്യേ ആയിരിക്കണം. ( അവിവാഹിതരായ സ്ത്രീകള്‍ക്ക് 30 വയസ് കഴിഞ്ഞിരിക്കണം.) വിധവകള്‍, വിവാഹമോചിതര്‍, 7 വര്‍ഷമായി ഭര്‍ത്താവിനെ കാണാതാവുകയോ ഉപേക്ഷിച്ചുപോയവരോ ആയിട്ടുളള സ്ത്രീകള്‍, പട്ടികവര്‍ഗ്ഗത്തിലെ അവിവാഹിതരായ അമ്മമാര്‍ എന്നിവര്‍ക്കാണ് പദ്ധതി. കുടുംബ വാര്‍ഷിക വരുമാനം 2 ലക്ഷത്തില്‍ കവിയാന്‍ പാടില്ല.     എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡ് സഹിതം അപേക്ഷ ഫോറം കാസര്‍കോട് ജില്ലാ എംപ്ലോയ്‌മെന്റ്  എക്‌സ്‌ചേഞ്ചിലും, ഹോസ്ദുര്‍ഗ്ഗ് ടൗണ്‍ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലും, മഞ്ചശ്വരം ഇ.ഐ.എ.ബി യിലും ലഭിക്കും.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ഓഫീസുകളുമായി ബന്ധപ്പെടുക.

date