Post Category
'നീലക്കുറിഞ്ഞി: ജില്ലാതല ക്വിസ് മത്സരം 10 ന്
ഹരിത കേരള മിഷന്റെ ആഭിമുഖ്യത്തില്‍ അടിമാലി ഗവ ഹൈസ്‌കൂളില്‍ സംഘടിപ്പിക്കുന്ന നീലക്കുറിഞ്ഞി ജൈവ വൈവിധ്യ പഠനോത്സവ ക്യാമ്പില്‍ പങ്കെടുക്കുന്നതിന് ബ്ലോക്ക്തല മെഗാ ക്വിസില്‍ വിജയിച്ചവര്‍ക്കുള്ള ജില്ലാതല മത്സരം മെയ് 10 ന് രാവിലെ 9.30 മുതല്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. ജില്ലാതലത്തില്‍ വിജയിക്കുന്ന നാല് വിദ്യാര്‍ത്ഥികളെ ജൈവ വൈവിധ്യ പഠനോത്സവ ക്യാമ്പില്‍ പങ്കെടുപ്പിക്കുമെന്ന് നവകേരളം കര്‍മ്മ പദ്ധതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
date
- Log in to post comments