പുതിയ അക്ഷയ കേന്ദ്രങ്ങള്‍; ഓണ്‍ലൈന്‍ പരീക്ഷ 18,19 തീയതികളില്‍
മലപ്പുറം ജില്ലയില്‍ പുതിയ അക്ഷയ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനായി 2023 ജൂലൈയില്‍ ക്ഷണിച്ച വിജ്ഞാപന പ്രകാരം അപേക്ഷ നല്കിയവര്ക്കുള്ള ഓണ്‍ലൈന്‍ പരീക്ഷ മെയ് 18, 19 തീയതികളില്‍ കുറ്റിപ്പുറം കെല്‍ട്രോണ്‍ ടൂള്‍ റൂം കം ട്രെയിനിങ് സെന്ററില്‍ വെച്ച് നടക്കും. പാണ്ടികശാല (വേങ്ങര ഗ്രാമ പഞ്ചായത്ത്), ചെറുമുക്ക് പള്ളിക്കത്താഴം (നന്നമ്പ്ര ഗ്രാമ പഞ്ചായത്ത്), കൊടിഞ്ഞി കോറ്റത്ത് (നന്നമ്പ്ര ഗ്രാമ പഞ്ചായത്ത്), വലമ്പൂര്‍ സെന്‍ട്രല്‍( അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത്), കാഞ്ഞിരാട്ടുക്കുന്ന് (മഞ്ചേരി മുനിസിപ്പാലിറ്റി), ചീനിക്കമണ്ണ് (മഞ്ചേരി മുനിസിപ്പാലിറ്റി), ഇന്ത്യനൂര്‍ (കോട്ടക്കല്‍ മുനിസിപ്പാലിറ്റി), മോങ്ങം (മൊറയൂര്‍ ഗ്രാമ പഞ്ചായത്ത്), പേരശ്ശന്നൂര്‍ (കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത്), പെരിങ്ങാവ് (ചെറുകാവ് ഗ്രാമ പഞ്ചായത്ത്), തലക്കടത്തൂര്‍ (ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത്), പൂഴിക്കുത്ത് (ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത്), മൊല്ലപ്പടി (കണ്ണമംഗലം ഗ്രാമ പഞ്ചായത്ത്), അരൂര്‍ (പുളിക്കല്‍ ഗ്രാമ പഞ്ചായത്ത്), മുണ്ടിതൊടിക (പൂക്കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത്), എന്‍.എച്ച് കോളനി (കൊണ്ടോട്ടി മുനിസിപ്പാലിറ്റി) തുടങ്ങിയ ലൊക്കേഷനുകളിലേക്ക് അപേക്ഷ നല്‍കിയവര്‍ക്കാണ് പരീക്ഷ. അപേക്ഷകര്‍ നല്കിയ ഇമെയില്‍ ഐഡിയിലേക്ക് ഹാള്‍ ടിക്കറ്റ് അയച്ചിട്ടുണ്ട്. പരീക്ഷാ കേന്ദ്രത്തിന്റെ വിലാസം: കെല്‍ട്രോണ്‍ ടൂള്‍ റൂം കം ട്രെയിനിങ് സെന്റര്‍, തങ്ങള്‍പടി, തൃക്കണാപുരം സൗത്ത്, കുറ്റിപ്പുറം- 679582. കൂടുതല്‍ വിവരങ്ങള്‍ക്ക് 0483- 2739027 എന്ന നമ്പറില്‍ ബന്ധപ്പെടാം.
- Log in to post comments