Skip to main content

ഹയര്‍സെക്കന്ററി; മലപ്പുറം ജില്ലയിൽ 79.63 ശതമാനം വിജയം

- ജില്ലയിൽ ഉപരിപഠനത്തിന് അർഹരായത് 48744 പേർ
- വി.എച്ച്.എസ്.ഇയില്‍ 69.40 ശതമാനം വിജയം

രണ്ടാം വര്‍ഷ ഹയര്‍സെക്കന്ററി പരീക്ഷയില്‍ മലപ്പുറം ജില്ലയിൽ 79.63 ശതമാനം വിജയം.  48744 പേർ ഉപരിപഠനത്തിന് അർഹരായി. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത് 5654 പേരാണ്.  243 സ്‌കൂളുകളിലായി 61213 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്.

 
ടെക്‌നിക്കൽ സ്‌കൂൾ വിഭാഗത്തിൽ 58 ശതമാനമാണ് വിജയം. 331 പേർ പരീക്ഷ എഴുതിയപ്പോൾ 192 പേർ ഉപരിപഠനത്തിന് അർഹരായി. എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയത് അഞ്ചു വിദ്യാര്‍ഥികളാണ്.

 
ഓപ്പൺ സ്‌കൂൾ വിഭാഗത്തിൽ 15402 വിദ്യാർഥികൾ പരീക്ഷ എഴുതിയപ്പോൾ 5762 പേർ ഉപരിപഠനത്തിന് അർഹരായി. വിജയശതമാനം 37. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയത് 204 വിദ്യാര്‍ഥികളാണ്.

 
രണ്ടാം വര്‍ഷ വി.എച്ച്.എസ്.ഇ പരീക്ഷയില്‍ 69.40 ശതമാനമാണ് വിജയം. 2797 പേര്‍ പരീക്ഷ എഴുതിയപ്പോള്‍ 1941 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി.

 

date