Skip to main content

മങ്കാട്ടുമൂല-വേങ്ങോട് റോഡിൽ ഗതാഗത നിയന്ത്രണം

ആറ്റിങ്ങൽ മങ്കാട്ടുമൂല-വേങ്ങോട് റോഡിൽ മങ്കാട്ടുമൂല  മുതൽ സായിഗ്രാമം വരെയുള്ള ഭാഗത്ത് ഓടനിർമാണവും റോഡിന്റെ അറ്റകുറ്റപണികളും നടക്കുന്നതിനാൽ മെയ് 13 മുതൽ 25 വരെ ഇതുവഴിയുള്ള ഗതാഗതത്തിന് പൂർണ നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പൊതുമരാമത്ത് റോഡുകൾ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. ആറ്റിങ്ങൽ ഭാഗത്ത് നിന്ന് മങ്കാട്ടുമൂല വഴി വേങ്ങോട് പോകേണ്ട വാഹനങ്ങൾ പതിനാറാം മൈൽ വഴി വേങ്ങോട്ടേക്ക് പോകണം. തിരുവനന്തപുരം ഭാഗത്ത് നിന്ന് മങ്കാട്ടുമൂലയിലേക്ക് പോകുന്ന വാഹനങ്ങൾ പതിനാറാം മൈൽ -ചെമ്പകമംഗലം വഴി മങ്കാട്ടുമൂലയിലേക്കും പോകേണ്ടതാണ്.

date