Skip to main content

എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം

    ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിനോടനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ ടെക്നിക്കല്‍ സപ്പോര്‍ട്ട് ബിടെക്, ബിഇ, ബിസിഎ, ബിഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്, ഐ ടി, ഡിപ്ലോമ (ഫ്രഷേഴ്‌സ്/ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം), മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് (പുരുഷന്‍ പ്ലസ് ടു/ ബിരുദം ) എന്നീ തസ്തികകളില്‍ സെപ്റ്റംബര്‍ 28ന് രാവിലെ 10 മണി 
മുതല്‍ 1.30 വരെ അഭിമുഖം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ള  35 വയസില്‍ കുറവ് പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാവുന്നതാണ്. താല്‍പര്യമുള്ളവര്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കും അഭിമുഖത്തില്‍ പങ്കെടുക്കാം.ഫോണ്‍: 04972707610.

date