Skip to main content

സ്വച്ഛ്‌താ ഗ്രീൻലീഫ് റേറ്റിംഗ് നടപ്പാക്കുന്നു

ടൂറിസം വ്യവസായത്തിൽ വിനോദ സഞ്ചാരികൾക്കായി ശുചിത്വ സൗകര്യങ്ങൾ ഒരുക്കുന്നതിൻ്റെ ഭാഗമായി വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ ശുചിത്വ നിലവാരം വർദ്ധിപ്പിക്കുന്നതിനുള്ള ഇടപെടലുകൾ നടത്തുന്നതിനായി സ്വച്ഛ്‌താ ഗ്രീൻ ലീഫ് റേറ്റിംഗ് നടപ്പിലാക്കുന്നു. ആദ്യ ഘട്ടത്തിൽ ഗ്രാമീണ മേഖലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഹോട്ടൽ, ലോഡ്‌ജ്, ഹോം സ്റ്റേ തുടങ്ങിയ സ്ഥാപനങ്ങൾക്ക് ശുചിത്വ നിലവാരത്തിൻ്റെ അടിസ്ഥാനത്തിലാണ് റേറ്റിംഗ് നൽകുക. ഇതിൻറെ ഭാഗമായി ജില്ലയിലെ ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് 16/05/2024 വ്യാഴാഴ്‌ച രാവിലെ 10.30 ന് തിരുവനന്തപുരം ജില്ലാ കളക്‌ടറേറ്റ് കോൺഫറൻസ് ഹാളിൽ വച്ച് ഓറിയൻറേഷൻ പ്രോഗ്രാം സംഘടിപ്പിക്കും.  ജില്ലയിലെ ഗ്രാമീണ മേഖലയിൽ പ്രവർത്തിക്കുന്ന റിസോർട്ടുകൾ, ഹോട്ടൽ, ലോഡ്‌ജ്, ഹോം സ്റ്റേ തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രതിനിധികൾ പരിപാടിയിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് ശുചിത്വ മിഷൻ ജില്ലാ കോഡിനേറ്റർ അറിയിച്ചു.

date