Skip to main content
കലോത്സവത്തില്‍ വെങ്ങപ്പള്ളി സിഡിഎസ് ജേതാക്കളായി

അരങ്ങ് കലോത്സവം: വെങ്ങപ്പള്ളി സിഡിഎസ് ജേതാക്കള്‍

കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ അയല്‍ക്കൂട്ട- ഓക്സിലറി അംഗങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന 'അരങ്ങ്' വൈത്തിരി ക്ലസ്റ്റര്‍തല കലോത്സവത്തില്‍ വെങ്ങപ്പള്ളി സിഡിഎസ് ജേതാക്കളായി. എസ്.കെ.എം.ജെ സ്‌കൂളില്‍ രണ്ട് ദിവസങ്ങളിലായി നടന്ന മത്സരങ്ങളില്‍ മൂപ്പൈനാട്, വൈത്തിരി സി.ഡിഎസുകള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. അയല്‍ക്കൂട്ടം വനിതകളുടെ സര്‍ഗാത്മക കഴിവുകള്‍ പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ടാണ് കുടുംബശ്രീ അരങ്ങ് കലോത്സവം സംഘടിപ്പിക്കുന്നത്. രണ്ട് ദിവസങ്ങളിലായി നടന്ന കലോത്സവത്തിന്റെ സമാപന യോഗം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.കെ ബാലസുബ്രമണന്‍, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍മാരായ വി.കെ റജീന, പി.എം സെലീന, സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാരായ എ.വി ദീപ, ഷീല വേലായുധന്‍, ബിനി പ്രഭാകരന്‍, നിഷ രാമചന്ദ്രന്‍, ഷാജിമോള്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ പി.കെ സുഹൈല്‍ എന്നിവര്‍ സംസാരിച്ചു.

date