Skip to main content

അനധികൃത ക്വാറികളെയും ക്രഷറുകളെയും സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കാം

മലപ്പുറം ജില്ലയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറികളെയും ക്രഷറുകളെയും സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ജില്ലാ ഭരണകൂടത്തെ അറിയിക്കാവുന്നതാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. അനധികൃതമായി ക്വാറികളും ക്രഷറുകളും പ്രവര്‍ത്തിക്കുന്നത് തടയുന്നതിനും ക്രമക്കേടുകള്‍ തടയാനും ജില്ലാ ഭരണകൂടം കര്‍ശന നിയമനടപടികള്‍ സ്വീകരിച്ചു വരികയാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറികളെയും ക്രഷറുകളെയും സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് കളക്ടറേറ്റ് കണ്‍ട്രോള്‍ റൂമിലോ, താലൂക്ക്തല കണ്‍ട്രോള്‍ റൂമുകളേയോ ഫോണ്‍ മുഖേന അറിയിക്കാവുന്നതാണ്. ഫോണ്‍ നമ്പറുകള്‍: കളക്ടറേറ്റ് മലപ്പുറം-0483 2736320, ഏറനാട് താലൂക്ക് -0483 2766121, തിരൂരങ്ങാടി താലൂക്ക് -0494 2461055, നിലമ്പൂര്‍ താലൂക്ക് -0493 1221471, പൊന്നാനി താലൂക്ക് -0494 2666038, കൊണ്ടോട്ടി താലൂക്ക് - 0483 2713311, പെരിന്തല്‍മണ്ണ താലൂക്ക് -04933 227230, തിരൂര്‍ താലൂക്ക് 0494 2422238.

date