Skip to main content

പ്ലസ്‌വൺ സ്‌പോർട്സ് ക്വാട്ട പ്രവേശനം

കോട്ടയം: 2024-2025 അധ്യയന വർഷത്തേയ്ക്കുള്ള പ്ലസ്് വൺ സ്‌പോർട്‌സ് ക്വാട്ട അഡ്മിഷന്റെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ ജില്ലാ സ്‌പോർട്സ് കൗൺസിലിൽ ആരംഭിച്ചു. രജിസ്‌ട്രേഷനും, വെരിഫിക്കേഷനും മേയ് 29 വരെ. സ്‌കൂളുകളിൽ സമർപ്പിക്കേണ്ട അവസാന തിയതി മേയ് 30. ദേശിീയ തലത്തിൽ മത്സരിച്ച കായിക താരങ്ങളുടെ സർട്ടിഫിക്കറ്റിൽ നിലവിലെ സംസ്ഥാന അസോസിയേഷൻ സെക്രട്ടറി കൗണ്ടർസൈൻ ചെയ്തിരിക്കണം. ഓൺലൈൻ ചെയ്യേണ്ടവിധം സംബന്ധിച്ചും, അലോട്ടുമെന്റ് സംബന്ധിച്ചും വിശദമായ സർക്കുലർ ഹയർ സെക്കൻഡറി സൈറ്റിൽ ലഭ്യമാണ്. ഫോൺ: 0481-2563825, 8547575248 9446271892

date