Skip to main content

ഡങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണം - ജില്ലാ മെഡിക്കല്‍ ഓഫീസര്‍ 

    പ്രളയശേഷം വെള്ളം കയറി ഉപയോഗശൂന്യമായ വീട്ടുപകരണങ്ങള്‍, ഇലക്ട്രിക് ഉപകരണങ്ങള്‍ തുടങ്ങിയവ വീടിന് പുറത്തും സമീപപ്രദേശങ്ങളിലും ഉപേക്ഷിച്ചിട്ടുണ്ടെങ്കില്‍ ഇതില്‍ വെള്ളം കെട്ടിനിന്ന് കൊതുക് വളരുവാന്‍ സാധ്യതയുണ്ട്. ജില്ലയില്‍ നാലുതരം ഡെങ്കിവൈറസുകളെയും കണ്ടെത്തിയ സാഹചര്യത്തില്‍ ഡങ്കിപ്പനി വരാതിരിക്കാന്‍ കൊതുക് നശീകരണത്തിന് മുന്‍ഗണന നല്‍കണം. കൊതുകിന്റെ ഉറവിടമാകാന്‍ സാധ്യതയുള്ള പാത്രങ്ങളും മറ്റ് വസ്തുക്കളും ശേഖരിച്ച് മഴവെള്ളം വീഴാത്തവിധം സൂക്ഷിക്കണം. ആഴ്ചയിലൊരിക്കല്‍ വീടും പരിസരവും ശുചിയാക്കി കൊതുകുനശീകരണം നടത്തണം. ഡങ്കിപ്പനി മനുഷ്യരിലേക്ക് പകരുന്നത് കൊതുകുകടിയിലൂടെ മാത്രമായതിനാല്‍ കൊതുകുനശീകരണത്തിന് മുന്തിയ പരിഗണന നല്‍കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍.ഷീജ അറിയിച്ചു.                             (പിഎന്‍പി 3076/18)

date