Skip to main content

തീരനൈപുണ്യ പദ്ധതി: അപേക്ഷ ക്ഷണിക്കുന്നു

    സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്റ്‌സ് ടു വിമണ്‍ (സാഫ്) മുഖാന്തിരം  തീരമൈത്രി പദ്ധതിയുടെ ഭാഗമായി മലപ്പുറം  ജില്ലയിലെ തീരദ്ദേശ മത്സ്യത്തൊഴിലാളി  കുടംബത്തിലെ  +2 യോഗ്യതയുളള  വനിതകള്‍ക്ക്  തീരനൈപുണ്യ പദ്ധതി പ്രകാരം കൂടുതല്‍ തൊഴില്‍ അവസരം ലഭിക്കുന്നതിന് രണ്ട് മാസത്തെ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പ്ലസ്ടു പാസായ 18 നും 35നും ഇടയില്‍ പ്രായമുളളവരും മത്സ്യത്തൊഴിലാളി ക്ഷേമനിധി അംഗത്വമുളളവരുടെ ആശ്രിതരരുമായിരിക്കണം.  കൂടാതെ ഇതിന് മുമ്പ് ഫിഷറീസ് വകുപ്പില്‍ നടത്തിയ  തീരനൈപുണ്യ പദ്ധതിയില്‍  പങ്കെടുക്കാത്തവരും ആയിരിക്കണം.  അപേക്ഷാ ഫോം പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ നിന്നും അതത് മത്സ്യഭവന്‍ ഓഫീസുകളില്‍ നിന്നും (താനൂര്‍, കൂട്ടായി, പുറത്തൂര്‍, വെട്ടം, ഉണ്ണ്യാല്‍ , പരപ്പനങ്ങാടി) എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും.  അപേക്ഷ ഒക്‌ടോബര്‍ 10നകം അതത് മത്സ്യഭവനുകളിലും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലും രേഖകള്‍ സഹിതം നല്‍കണം.  കൂടുതല്‍  വിവരങ്ങള്‍ക്ക് നോഡല്‍ ഓഫീസര്‍, സാഫ് മലപ്പുറം  വിലാസത്തില്‍ ബന്ധപ്പെടാം. ഫോണ്‍  9947440298, 8281442298.

 

date