Skip to main content

പ്രളയത്തില്‍ നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിന്  ഒക്ടോബര്‍ മൂന്ന് മുതല്‍ താലൂക്ക്തല അദാലത്ത് 

 

ഗാന്ധിജയന്തി വാരാചരണവുമായി ബന്ധപ്പെട്ട് ജില്ലയിലെ പ്രളയക്കെടുതിയില്‍ നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കുന്നതിന് താലൂക്ക് തലത്തില്‍ ഒക്ടോബര്‍ മൂന്ന് മുതല്‍ അദാലത്ത് നടക്കും. രാവിലെ 10 മുതല്‍ വൈകീട്ട് നാലുവരെ ഐ.ടി മിഷന്‍റെയും ജില്ലാ ഭരണക്കൂടത്തിന്‍റെ ആഭിമുഖ്യത്തിലാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. പ്രളയത്തില്‍ നഷ്ടപ്പെട്ട ആധാര്‍ കാര്‍ഡ്, എസ്.എസ്.എല്‍.സി, റേഷന്‍ കാര്‍ഡ്, വാഹന രജിസ്ട്രേഷന്‍ രേഖ, ഡ്രൈവിങ് ലൈസന്‍സ്, രജിസ്ട്രേഷന്‍ സംബന്ധിച്ച രേഖകള്‍, ചിയാക്ക് ആരോഗ്യ ഇന്‍ഷുറന്‍സ്, ജനനമരണവിവാഹ രേഖകള്‍, ഇഡിസ്ട്രിക്റ്റ് സംവിധാനത്തിലൂടെ ലഭിക്കുന്ന രേഖകള്‍ തുടങ്ങിയവയുടെ പകര്‍പ്പുകളാണ് അദാലത്തില്‍ സൗജന്യമായി ലഭിക്കുക. ഇവയില്‍ ആധാര്‍, ജനനമരണവിവാഹ രേഖകള്‍ എന്നിവ ഡിജിറ്റലൈസ് സിഗ്നേച്ചറോടു കൂടി ലഭിക്കുന്നതിനാല്‍ വീണ്ടും അസ്സല്‍ രേഖ എടുക്കേണ്ടതിന്‍റെ ആവശ്യമില്ല. മറ്റു സര്‍ട്ടിഫിക്കറ്റുകള്‍ അതാത് വകുപ്പുകളിലെ ഓഫീസര്‍മാര്‍ പരിശോധിച്ച് അദാലത്തില്‍ തന്നെ ഒപ്പിട്ട് നല്‍കുകയും ചെയ്യും. സംസ്ഥാന ഐ.ടി മിഷനും ഐ.ഐ.ഐ.ടി.എം (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് മാനെജ്മെന്‍റ്) കേരളയും ചേര്‍ന്ന് തയാറാക്കിയ ആപ്ലിക്കേഷന്‍ വഴിയാണ് സര്‍ട്ടിഫിക്കറ്റുകളുടെ വിവരങ്ങള്‍ വീണ്ടെടുക്കുന്നത്. 

date