Post Category
കാളാച്ചാല്‍ മുതല്‍ പന്താവൂര്‍ വരെയുള്ള സംസ്ഥാന പാത നവീകരണം ഉടന്‍
കേരളം കണ്ട വലിയ പ്രളയത്തിലും കാലവര്‍ഷക്കെടുതിയിലും തകര്‍ന്നു പോയ കാളാച്ചാല്‍ മുതല്‍ പന്താവൂര്‍ വരെയുള്ള സംസ്ഥാന പാതയുടെ നവീകരണം ഉടനെ ആരംഭിക്കുന്നു. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ ഇടപെടലിനെ തുടര്‍ന്നാണ് നവീകരണം ഉടന്‍ ആരംഭിക്കുന്നത്. ഇതിനായി 85 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. സ്പീക്കറിന്റെ ഇടപെടലിനെ തുടര്‍ന്ന് എസ്.എല്‍.ടി. എഫ് സ്കീമില്‍ ഉള്‍പ്പെടുത്തിയാണ് പി.ഡബ്ല്യു.ഡി ഫണ്ട് അനുവദിച്ചത്. നിര്‍മാണ പ്രവൃത്തികള്‍ക്കായി കഴിഞ്ഞയാഴ്ചയില്‍ എഎസും ടിഎസും ലഭിച്ചിരുന്നു. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഉടനെ പ്രവര്‍ത്തി ആരംഭിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സ്പീക്കര്‍ നിര്‍ദ്ദേശം നല്കി.
date
- Log in to post comments