Skip to main content

തൊഴിലധിഷ്ടിത പരിശീലന പരിപാടി

    കേന്ദ്ര സര്‍ക്കാരിന്റെ ധനസഹായത്തോടെ മൈക്രോ ഇറിഗേഷന്‍ ടെക്‌നീഷ്യന്‍മാരെ വാര്‍ത്തെടുക്കുന്നതിനായി മലപ്പുറം കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ഒരു മാസം ദൈര്‍ഘ്യമുള്ള സൂക്ഷ്മ ജലസേചന മാര്‍ഗ്ഗങ്ങളുടേയും പരിപാലനത്തി ന്റെയും വിവിധ വശങ്ങളെകുറിച്ച് തൊഴിലധിഷ്ടിത വൈദഗ്ദ്യ പരിശീലനം നല്‍കുന്നു.  നവംബര്‍ 14 ന് ആരംഭിക്കുന്ന പരിശീലനത്തിലേക്ക് എട്ടാം ക്ലാസ്സ് വിദ്യാഭ്യാസ യോഗ്യതയും കൃഷി മേഖലയില്‍ ഒരു വര്‍ഷത്തെ പരിചയവുമുള്ള 18 വയസ്സിന് മുകളില്‍ പ്രായമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷ ഒക്‌ടോബര് 31നകം പ്രാഫസര്‍ & ഹെഡ്, കൃഷി വിജ്ഞാന കേന്ദ്രം മലപ്പുറം. കെ.സി.എ.ഇ.ടി കാമ്പസ്, തവനൂര്‍ പി.ഓ, തവനൂര്‍, മലപ്പുറം വിലാസത്തില്‍ നല്‍കണം. ഫോണ്‍ : 0494-2686329, 2687640

date