Skip to main content

വാച്ച്മാൻ: വാക് ഇൻ ഇന്റർവ്യൂ 17 ന്

പട്ടികവർഗ വികസന വകുപ്പിൽ കണ്ണൂർ ഐ ടി ഡി പി ഓഫീസിനു കീഴിലുള്ള നടുവിൽ, വയത്തൂർ, ഇരിട്ടി, വെളിമാനം, കേളകം, കോളയാട് എന്നീ പ്രീമെട്രിക് ഹോസ്റ്റലുകളിലേക്ക് വാച്ച്മാൻ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി ഒക്‌ടോബർ 17 ന് കൂടിക്കാഴ്ച നടത്തും. പട്ടികവർഗത്തിൽപ്പെട്ട, 18 നും 41 നും ഇടയിൽ പ്രായവും ഏഴാം ക്ലാസ് യോഗ്യതയുമുള്ള ഉദേ്യാഗാർഥികൾ രാവിലെ 11 മണി മുതൽ ഒരു മണി വരെ കണ്ണൂർ ഐ ടി ഡി പി ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ വിദ്യാഭ്യാസ യോഗ്യത, ജാതി, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കണം.  ഫോൺ: 0497 2700357.

 

date