Skip to main content

താലൂക്ക് തല അദാലത്ത്: അപേക്ഷ 17 വരെ

 

കണ്ണൂർ താലൂക്ക്തല പൊതുജന  പരിഹാര അദാലത്ത് ഒക്‌ടോബർ 25 ന് രാവിലെ 10 മണി മുതൽ കണ്ണൂർ കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ നടക്കും.  അദാലത്തിൽ പരിഗണിക്കുന്നതിനുള്ള അപേക്ഷകൾ ഒക്‌ടോബർ 17 വരെ  കണ്ണൂർ താലൂക്ക് ഓഫീസിലും അതിന്റെ പരിധിയിലുള്ള വില്ലേജ്  ഓഫീസുകളിലും സ്വീകരിക്കും.  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, എ പി എൽ, ബി പി എൽ കാർഡുമായി  ബന്ധപ്പെട്ട പരാതികൾ, കോടതി മുമ്പാകെയുള്ള കേസുകൾ എന്നിവ ഒഴിച്ചുള്ള ഏത് വിഷയത്തിലും പൊതുജനങ്ങൾക്ക് പരാതി സമർപ്പിക്കാം.

 

date