Skip to main content

കൈത്തറി ജീവനക്കാര്‍ക്ക് ഏകദിന പരിശീലനം

 

കൈത്തറി വികസന വകുപ്പിനു കീഴില്‍  പ്രവര്‍ത്തിക്കുന്ന പ്രാഥമിക സഹകരണ സംഘങ്ങളിലെ സെക്രട്ടറിമാര്‍, ഹാന്റെക്സ്, ഹാന്റ്്വീവ് തുടങ്ങിയ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കായി ജി.എസ്.ടി, ഷോറൂം മാനേജ്മെന്റ്, ഇ-ഗവേണസ്,  ഇ-മാര്‍ക്കറ്റിംഗ് എന്നീ  വിഷയങ്ങളില്‍ ഒക്ടോബര്‍ 22 ന് സൗജന്യ  ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. വ്യവസായ വകുപ്പിനു  കീഴില്‍  പ്രവര്‍ത്തിക്കുന്ന കേരള  ഇന്‍സ്റ്റിറ്റ്യൂട്ട്  ഫോര്‍  എന്റര്‍പ്രണര്‍ഷിപ്പ്് ഡവലപ്മെന്റ് ആണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. രാവിലെ 10  മുതല്‍ വൈകിട്ട് 5 വരെ ബാലരാമപുരം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്്ലൂം ടെക്നോളജിയില്‍ ആണ് പരിശീലനം. കൂടുതല്‍ വിവരങ്ങള്‍ക്ക്  0484 2550322, 9447974031, 9539772373 എന്നീ  നമ്പറുകളില്‍  ബന്ധപ്പെടണമെന്ന് കേരള ഇന്‍സ്റ്റിറ്റ്യൂട്ട്  ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ്് ഡവലപ്മെന്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ & എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഇ. സലാഹുദീന്‍  അറിയിച്ചു.
(പി.ആര്‍.പി. 2494/2018)

 

date