Skip to main content

ചൈല്‍ഡ്‌ലൈന്‍ വളണ്ടിയര്‍മാരെ അനുമോദിച്ചു

    പ്രളയാനന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ചൈല്‍ഡ് ലൈന്‍ വളണ്ടിയര്‍മാരെ അനുമോദിച്ചു. ചൈല്‍ഡ് ലൈന്‍, യൂനിസെഫ്, ജില്ലാ ദുരന്തനിവാരണ അതോറിട്ടി എന്നിവരുടെ സംയുക്ത സഹകരണത്തോടെയാണ് അനുമോദനം സംഘടിപ്പിച്ചത്. ജില്ലാ ആസൂത്രണഭവന്‍ എ.പി.ജെ അബ്ദുള്‍ കലാം ഹാളില്‍ ചടങ്ങ് സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വളണ്ടിയര്‍മാര്‍ക്കുള്ള  ഉപഹാരവും അദ്ദേഹം സമ്മാനിച്ചു. ചൈല്‍ഡ്‌ലൈന്‍ റിജീയണല്‍ ഹെഡ് അനുരാധ വിദ്യാശങ്കര്‍ അദ്ധ്യക്ഷത വഹിച്ചു. നഗരത്തില്‍ നിന്നും ചെണ്ടമേളത്തിന്റെ അകമ്പടിയോടെയാണ് ചൈല്‍ഡ്‌ലൈന്‍ വളണ്ടിയര്‍മാരെ വിദ്യാര്‍ത്ഥികളും സംഘാടകരും അനുമോദന വേദിയിലേക്ക് സ്വീകരിച്ചത്. തുടര്‍ന്നു വളണ്ടിയര്‍മാരും കുട്ടികളും ദുരിതാശ്വാസ ഓര്‍മകള്‍ പങ്കുവച്ചു. ചൈല്‍ഡ് ലൈന്‍ ജില്ലാ ഡയറക്ടര്‍ സി.കെ ദിനേശന്‍, സീനിയര്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ നിരീഷ് ആന്റണി, കോര്‍ഡിനേറ്റര്‍ മജേഷ് രാമന്‍ തുടങ്ങിയവര്‍ സംസാരിച്ചു. എന്‍.സി.സി, എന്‍.എസ്.എസ്, കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും ചടങ്ങില്‍ പങ്കെടുത്തു. 
 

date