Skip to main content

ജില്ലാടേബിള്‍ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് തുടങ്ങി.

    ജില്ലാ ടേബിള്‍ ടെന്നീസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന രണ്ടുദിവസത്തെ ജില്ലാ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ്  മഞ്ചേരി കോസ്‌മോ പൊളീറ്റന്‍ ക്ലബില്‍ ആരംഭിച്ചു.  ജില്ലാ ടേബിള്‍ ടെന്നീസ് അസോസിയേഷന്‍  പാട്രന്‍ ഡോ. എം.പി.കെ മേനോന്‍  മത്സരം ഉല്‍ഘാടനം ചെയ്തു. വിവിധസ്‌കൂളുകള്‍ സ്ഥാപനങ്ങള്‍ എന്നിവടങ്ങളില്‍ നിന്നായി 100 ഓളം കായിക താരങ്ങള്‍  പങ്കെടുക്കുന്നുണ്‍.  മത്സരം ഇന്ന് (ഒക്‌ടോബര്‍ 14) സമാപിക്കും.
ചടങ്ങില്‍ ജില്ലാ ബാസ്‌ക്കറ്റ്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റും കേരള ബാസ്‌ക്കറ്റ്‌ബോള്‍ അസോസിയേഷന്‍  ഹൈപ്പര്‍ കമ്മിറ്റി മെമ്പറുമായ കെ മനോഹരകുമാര്‍ ജില്ലാ ടേബിള്‍ ടെന്നീസ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് അശോക് പിഷാരടി,   സെക്രട്ടറി സെബാസ്റ്റ്യന്‍  ജോസഫ്എന്നിവര്‍ പങ്കെടുത്തു.

 

date