Skip to main content

മാപ്പിളപ്പാട്ട് രചനാശില്‍പ്പശാല: നവംബറില്‍

ഗാന്ധിജിയുടെ 150-ാം ജ•ദിനാനുസ്മരണവേളയായി ആഘോഷിക്കുന്ന 2020 ഒക്‌ടോബര്‍ രണ്ട് വരെയുള്ള രണ്ട് വര്‍ഷ കാലയളവില്‍ കൊണ്ടോട്ടി മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി ഗാന്ധിജിയുടെ ജീവിതവും പ്രവര്‍ത്തനങ്ങളും ഇതിവൃത്തമാക്കി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു.  സംസ്ഥാനതലത്തില്‍ മാപ്പിളപ്പാട്ട് രചനാ മത്സരം, മാപ്പിളപ്പാട്ടിന്റെ ഇശലില്‍ തയ്യാറാക്കപ്പെട്ട മതമൈത്രി -ദേശഭക്തിഗാനങ്ങളുടെ ആലാപന മത്സരം, വിവിധ വിഷയങ്ങളിലുള്ള സെമിനാറുകള്‍, ഗാന്ധിജിയെക്കുറിച്ചുള്ള സിനിമകളുടെയും ഹ്രസ്വചിത്രങ്ങ ളുടെയും പ്രദര്‍ശനം തുടങ്ങിയവ സംഘടിപ്പിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും പ്രത്യേകം പരിപാടികളാണ് സംഘടിപ്പിക്കുക.  ഇതിന്റെ ഭാഗമായി മാപ്പിളപ്പാട്ട് രചനാശില്‍പ്പശാല നവംബര്‍ അവസാനവാരത്തില്‍ അക്കാദമിയില്‍ നടക്കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ അവരുടെ വിലാസം നവംബര്‍ 15-നകം സെക്രട്ടറി, മഹാകവി മോയിന്‍കുട്ടിവൈദ്യര്‍  മാപ്പിളകലാ അക്കാദമി, കൊണ്ടോട്ടി. മലപ്പുറം ജില്ല. പിന്‍: 673638 എന്ന വിലാസത്തിലോ, 0483 2711432 എന്ന ഫോണ്‍ നമ്പറിലോ, 9207173451 എന്ന വാട്ടസാപ്പ് നമ്പറിലോ  അറിയിക്കണം.  

 

date