Skip to main content

മഹാ പ്രളയത്തിലുംമലയാളിക്ക്കരുത്തായത് കര്‍മ്മശേഷി - എം.ടി വാസുദേവന്‍ നായര്‍ • തുഞ്ചന്‍ വിദ്യാരംഭംകലോത്സവത്തിന് തുടക്കമായി

പ്രളയമെന്ന മഹാവിപത്തില്‍മലയാളികള്‍ക്ക്കരുത്തായത് കര്‍മ്മശേഷിയെന്ന് സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായര്‍. തിരൂര്‍ തുഞ്ചന്‍പറമ്പില്‍ വിദ്യാരംഭം കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കര്‍മ്മരംഗത്തുള്ള ബാധ്യതയും ഉത്തരവാദിത്വവും വീണ്ടും ഓര്‍ക്കുന്ന അവസരമാണിതെന്നും എം.ടി പറഞ്ഞു. വീടും നാടും സമൂഹവും ഉയര്‍ത്തെഴുന്നേല്‍ക്കണമെന്ന പ്രാര്‍ത്ഥനയാണ് മനസിലുള്ളത്. അതിനാല്‍ നാം ഓരോരുത്തരുംസാമൂഹികമായ ബാധ്യതയും കാലഘട്ടത്തിന്റെ ആവശ്യവും നിര്‍വ്വഹിച്ച് മുന്നേറണം. കുട്ടികളെഎഴുത്തിനിരുത്തല്‍മാത്രമല്ല കര്‍മ്മ രംഗത്തേക്ക് ആവേശത്തോടെയും ആത്മാര്‍ത്ഥതയോടെയും കടന്നുചെല്ലാനുള്ള സന്ദര്‍ഭമാണ് വിദ്യാരംഭം. കാലത്തിന്റെ ന•യ്ക്കുള്ള സമര്‍പ്പണമാണതെന്നും എം.ടി പറഞ്ഞു. ഡോ: ചാത്തനാത്ത് അച്യുതനുണ്ണി സാംസ്‌കാരിക പ്രഭാഷണം നടത്തി. കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആലങ്കോട് ലീലാകൃഷ്ണന്‍, കെ.എക്‌സ് ആന്റോ എന്നിവര്‍ സംസാരിച്ചു.
കവി കുഞ്ഞുണ്ണിമാസ്റ്റര്‍ ഏര്‍പ്പെടുത്തിയ അക്ഷര ശുദ്ധി മത്സരത്തില്‍ വിജയിയായ തിരൂര്‍ ഗവ:ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ കെ. അനശ്വരക്ക് എം.ടി പുരസ്‌കാരം സമര്‍പ്പിച്ചു. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ലളിതമായിരുന്നു ചടങ്ങുകള്‍. ഉദ്ഘാടന ചടങ്ങിന് ശേഷം കലാമണ്ഡലം ലതിക സുജിത്തിന്റെ കുച്ചുപ്പുടി അരങ്ങേറി. തുടര്‍ന്ന് ചുണ്ടത്തെ തേന്‍ തുള്ളികള്‍ എന്ന പേരില്‍ പാട്ടരങ്ങുമുണ്ടായിരുന്നു.
ഒക്ടോബര്‍ 18 (വ്യാഴം) വൈകീട്ട് നാലിന് ശ്രീഹരിസാഥെസംവിധാനം ചെയ്ത ഏക്ഹസാരചി നോട്ട് സിനിമ പ്രദര്‍ശിപ്പിക്കും. തുടര്‍ന്ന് കഥാപ്രസംഗവും നൃത്ത നൃത്യങ്ങളും അരങ്ങേറും. 19 വരെയാണ് വിദ്യാരംഭം കലോത്സവം.  ഒക്ടോബര്‍ 19 ന് പുലര്‍ച്ചെ അഞ്ചിനാണ് കുട്ടികളുടെ വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിക്കുക. തുഞ്ചന്‍ സ്മാരക മണ്ഡപത്തിലും സരസ്വതി മണ്ഡപത്തിലുമായി നടക്കുന്ന വിദ്യാരംഭ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന് മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. അതേ സമയം രാവിലെ 9.30 ന് തുഞ്ചന്‍ സ്മാരക ഓഡിറ്റോറിയത്തില്‍ നടക്കുന്ന കവികളുടെ വിദ്യാരംഭത്തിന് നേരത്തെ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാകും അവസരം. പാരമ്പര്യ ആശാ•ാരായ ബി. മുരളീധരന്‍, പി.സി സത്യനാരായണന്‍, പ്രഭേശ്കുമാര്‍ എന്നിവരോടൊപ്പം സാഹിത്യകാര•ാരായ കെ.പി രാമനുണ്ണി, കാനേഷ് പൂനൂര്, ആലങ്കോട് ലീലാകൃഷ്ണന്‍, മണമ്പൂര്‍ രാജന്‍ ബാബു, പി.കെ. ഗോപി,  കെ.ജി രഘുനാഥ്, കെ.പി. സുധീര, ഗിരിജ പി. പാതേക്കര, ശ്രീജിത്ത് പെരുന്തച്ചന്‍, ഡോ. ആനന്ദ് കാവാലം, ഐസക് ഈപ്പന്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും.  അന്നേ ദിവസം വൈകിട്ട് മൂന്നിന് ചാര്‍ളി ചാപ്ലിന്‍ സംവിധാനം ചെയ്ത സിറ്റിലൈറ്റ്സ് എന്ന ചലച്ചിത്രം പ്രദര്‍ശിപ്പിക്കും. രാഗമാലിക സ്‌കൂള്‍ ഓഫ് മ്യൂസികിന്റെ പഞ്ചരത്ന കീര്‍ത്തനാലാപനം വൈകുന്നേരം അഞ്ചിന് വേദിയില്‍ നടക്കും. വൈകിട്ട് ഏഴിന് ഭരതകലാ മന്ദിരത്തിലെ നിരഞ്ജന സുബ്രഹ്മണ്യന്‍ അവതരിപ്പിക്കുന്ന നൃത്ത പൂജമോഹിനിയാട്ടവും രാത്രി എട്ടിന് തിരൂര്‍ ലളിതകലാ സമിതിയുടെ നൃത്തനൃത്ത്യങ്ങളും അരങ്ങേറും.

 

date